കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷന്.
ആളൂര്‍: കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയും ചാലക്കുടി വെള്ളാങ്കല്ലൂര്‍ റോഡും സംഗമിക്കുന്ന കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. ട്രാഫിക് നിയന്ത്രണസംവിധാനങ്ങളുടെ അഭാവം മൂലം അപകടഭീഷണിയും പതിവാണ്. ട്രാഫിക്പോലീസോ സിഗ്നലോ ഇല്ലാത്തതിനാല്‍ നാട്ടുകാരും കയറ്റിറക്ക് തൊഴിലാളികളുമാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കടക്കം പോകുന്ന ആംബുലന്‍സുകള്‍ പലപ്പോഴും മിനിറ്റുകളോളമാണ് ഇവിടെ കുരുങ്ങുന്നത്.
വെള്ളാങ്കല്ലൂര്‍ ഭാഗത്ത് നിന്നുള്ള റോഡ് ചാലക്കുടി ദിശയിലേക്ക് എല്‍ ആകൃതിയില്‍ പ്രവേശിക്കുന്നതാണ് ഈ ജംഗ്ഷനിലെ പ്രധാന പ്രശ്നമായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കാനുള്ള സാഹചര്യം ഇവിടെ കൂടുതലാണ്. ജംഗ്ഷന് വികസനത്തിന് എംഎല്‍എയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് പലതവണ സൂചന ലഭിച്ചെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജംഗ്ഷന് വികസനം നടപ്പിലാക്കുമ്പോള്‍ തങ്ങളുടെ കടകളും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം വ്യാപാരികള്‍.
സിഗ്നല്‍ സംവിധാനമോ പൊലീസ് നിയന്ത്രണമോ വഴി പ്രശ്നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് വ്യാപാരികളുടെ ആശങ്ക പരിഹരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. ഏകദേശം 15 സെന്റോളം ഭൂമി ഏറ്റെടുത്ത് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുകയും ഫ്രീ ലെഫ്റ്റ് സൗകര്യത്തോടെ ശാസ്ത്രീയമായ രീതി യില്‍ റൗണ്ട് എബൗട്ട് സ്ഥാപിക്കുകയും ചെയ്യുന്നതാണ് പ്രായോഗികവും ചെലവ് കുറഞ്ഞതുമായ ശാശ്വത പരിഹാരമെന്ന് നാഷണല്‍ ഗ്രീന്സോഷ്യലിസ്റ്റ് പ്രസിഡന്റ് വാകറിന് പെരേപ്പാടന് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
ഉത്സവത്തിന് മുന്‍പേ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിവാദങ്ങളുടെ വേലിയേറ്റം
കൂടല്‍മാണിക്യം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി സമസ്ത കേരള വാര്യര്‍ സമാജം