പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫഌവര്‍ സസ്യം.
വിശുദ്ധ ജോസഫിനോടുമുള്ള ആദരസൂചകമായി സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫഌര്‍ എന്ന പേരു നല്കി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആല്‍ഫ്രഡ് ജോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പുതിയൊരു സസ്യ ഇനം കണ്ടെത്തി. ടാക്ക സാഗ്റ്റിജോസഫി എന്ന ശാസ്ത്രീയ നാമം നല്കിയ ഈ സസ്യത്തിന് സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫഌര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വടക്കുകിഴക്കന്‍ മലനിരകളില്‍ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്.
പൂക്കളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഉപപത്രങ്ങള്‍ (ബ്രാക്റ്റുകള്‍) പറക്കുന്ന വവ്വാലിന്റെ ചിറകുകള് അനുസ്മരിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതാണ് വൈറ്റ് ബാറ്റ് ഫഌവര്‍ എന്ന പേരിന് ആധാരം. സാധാരണയായി കറുത്ത പൂക്കളുള്ള ബാറ്റ് ഫ്ളവര്‍ ഇനങ്ങള്‍ അലങ്കാരസസ്യമായി വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ പുതിയ ഇനം മുന്‍പ് അറിയപ്പെട്ടിരുന്ന വൈറ്റ് ബാറ്റ് ഫ്ളവര്‍ ഇനങ്ങളില്‍ നിന്ന് വ്യക്തമായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നു.
കണ്ടെത്തിയ സസ്യം കോളജ് തോട്ടത്തില്‍ വളര്‍ത്തി പൂവിട്ടപ്പോഴാണ് ഇതിന്റെ പ്രത്യേകതകള്‍ വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ ഇത് പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു. സെന്റ് ജോസഫ്സ് കോളജിനോടും വിശുദ്ധ ജോസഫിനോടുമുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പേര് നല്‍കിയത്. വിദ്യാഭ്യാസ ഗവേഷണ രംഗത്ത് സെന്റ് ജോസഫ്സ് കോളജ് നല്കിയ സംഭാവനകളുടെ സ്മരണ കൂടിയാണ് ഈ നാമകരണം. ഗവേഷകസംഘത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. സന്ധ്യ വിന്‍സെന്റ് നീലംകാവിലും പങ്കെടുത്തു. ഈ കണ്ടെത്തല്‍ അന്താരാഷ്ട്ര ശാസ്ത്രീയ ജേര്‍ണലായ ഫൈറ്റോ ടാക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്