മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഡോ. ഒ. വരുണ്‍ മേനോന്.
ഇരിങ്ങാലക്കുട: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്ക് സഹായകരമായ സ്ലോപ്പ് വള്‍നറബിലിറ്റി ആന്‍ഡ് ലാന്‍ഡ് സ്ലൈഡ് അസസ്മെന്റ് ഡി വൈസ് എന്ന മള്‍ട്ടി ഏര്‍ലി വാണിംഗ് സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് നേടി ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശി ഡോ. ഒ. വരുണ്‍ മേനോന്. പശ്ചിമഘട്ട പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. മണ്ണിടിച്ചില്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനായി മൂന്ന് ഘട്ട മുന്നറിയിപ്പ് സംവിധാനമാണ് ഉപകരണത്തില്‍ ഉള്ക്കൊ ള്ളിച്ചിരിക്കുന്നത്.
ആദ്യഘട്ടമായ ഹൈഡ്രോളജിക്കല്‍ ത്രെഷോള്‍ഡില്‍ മഴയുടെ തീവ്രതയും ദൈര്‍ഘ്യവും അടിസ്ഥാനമാക്കി മുന്നറിയിപ്പ് ല്കും. രണ്ടാം ഘട്ടമായ ജിയോടെക്നിക്കല്‍ ത്രെഷോള്‍ഡില്‍ ചരിവിലെ ഈര്‍പ്പം നിരീക്ഷിച്ച് ഫാക്റ്റര്‍ ഓഫ് സേഫ്റ്റി വിലയിരുത്തും. മൂന്നാംഘട്ടത്തില്‍ പാര്‍ട്ടിക്കിള്‍ ഇമേജ് വെലോസിമെട്രി സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിന്റെ ചലനം നിരീക്ഷിച്ച് അന്തിമ മുന്നറിയിപ്പ് ല്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കര്‍ണാടകയില്‍ പഠിക്കുന്ന സമയത്താണ് ഉപകരണം വികസിപ്പിച്ചത്.ഡോ. ശ്രീവല്‍സ് കൊളത്തയ്യാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടന്നത്. വി. ഭാസുരംഗന്, വരദ മേനോന് ദമ്പതികളുടെ മകനാണ് വരുണ്‍. ഡോ. ശിവാനി രമേഷ് തോട്ടത്ത് ഭാര്യയും ആത്മജ മേനോന് സഹോദരിയുമാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം