വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്
എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംസ്ഥാന വൈസ് ചെയര്മാന് എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായി പാകപ്പെടുകയാണെന്നും കേരളം പിടിക്കാന്‍ വേണ്ടി ഒരുങ്ങുകയാണെന്നും ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ട്വിന്റി ട്വിന്റി അടക്കം 16 പാര്‍ട്ടികളാണ് കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗമായത്. മുന്‍ എംഎല്‍എമാരായ അജിത്, സി.സി. മുകുന്ദന്, രാജേന്ദ്രന് തുടങ്ങിയവരും ഇന്ന് എന്‍ഡിഎയുടെ ഭാഗമാണ്.
സമാനതകള്‍ ഇല്ലാത്ത വികസനമാണ് കേരളത്തില്‍ മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദേശീയപാത വികസനത്തിനായി ഒരു ലക്ഷത്തി നാല്പതിനായിരം കോടി രൂപയാണ് മോദി സര്‍ക്കാര്‍ കേരളത്തില്‍ ചിലവഴിക്കുന്നത്. കേരളത്തിന്റെ സംഭാവന 5600 കോടി രൂപ മാത്രമാണ്. എന്നാല്‍ കള്ളപ്രചരണങ്ങളാണ് പിണറായി സര്‍ക്കാര്‍ അഴിച്ചു വിടുന്നത്. റേഷന്‍ മുടങ്ങിയില്ലെന്ന് പിണറായി പറയുന്നു. കേരളത്തില്‍ ഇരുമുന്നണികള്‍ക്കും എതിരെ ജനകീയ ബദല്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് എന്‍ഡിഎ യ്ക്കുള്ളതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞു.
ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം, മഹാരാഷ്ട എംഎല്‍എമാരായ സന്തോഷ് ദാന്‍വേ, കരണ്‍ ദിയോദാല്, മുന്‍ എംഎല്‍എ രാഹുല്‍ കേന്പ്രേ, എന്‍ഡിഎ നേതാക്കളായ അഡ്വ. സുധീഷ് ശങ്കര്‍, അഡ്വ. എം.എ. വിനോദ്, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, പി.കെ. പ്രസന്നന്, എ.ആര്. ജയചന്ദ്രന്, അഡ്വ. എം.എസ്. അനില്‍കുമാര്‍, അജീഷ് പൈക്കാട്ട്, അഖിലേഷ് വിശ്വനാഥന്, പി.എസ്. സുബീഷ്, ആര്‍ച്ച അനീഷ്, ലോചനന്‍ അമ്പാട്ട്, ശ്യാംജി മാടത്തിങ്കല്‍, കവിത ബിജു, ജിതീഷ് മോഹന്‍, കെ.ആര്. രഞ്ജിത്, സുനില്‍ ചെരടായി തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട ഉദയ പ്രോവിന്സിന്റെ സൗഹൃദം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇഗ്നൈറ്റ് ടുകെ26 സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിഐയില്‍ സംഘടിപ്പിച്ച സൗജന്യ ടെക്നിക്കല്‍ ക്യാമ്പ് സമാപിച്ചു
ഇരിങ്ങാലക്കുട ശാന്തിസദനം അഗതിമന്ദിരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു