വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരേ പോലെ ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കേരളം ഭരിക്കുന്നതെന്ന് പി.കെ. ബിജു. എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ചിലവഴിച്ചിട്ടുള്ളത്. 62 ലക്ഷം പേര്‍ക്ക് പെന്ഷന് നല്‍കാനായി ചിലവഴിച്ചത് 82500 കോടി രൂപയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആശ പ്രവര്‍ത്തകര്‍ക്ക് നല്കുന്ന ഓണറേറിയം 1000 രൂപയാണ്.
കേരളത്തില്‍ 9000 രൂപയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. 2014 ല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ ഓശാന റാലിക്കുള്ള അനുമതി നിഷേധിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ ഇല്ലാതാക്കാന്‍ നെറികെട്ട പ്രചാരവേലകളാണ് കോണ്‍ഗ്രസ് അഴിച്ച് വിടുന്നത്. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍, അശോകന് ചരുവില്‍, എല്‍ഡിഎഫ് നേതാക്കളായ എം.എം. വര്‍ഗീസ്, കെ.ജി. ശിവാനന്ദന്, പി.കെ. ഡേവിസ് മാസ്റ്റര്‍, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, എം.കെ. തങ്കപ്പന്, സി.ആര്. വല്സന്, യു.കെ. ഗോപാലന്, അഡ്വ. അരുണ്‍കുമാര്‍, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, കെ. ശ്രീകുമാര്‍, വി.എ. മനോജ് കുമാര്‍, ടി.കെ. സുധീഷ്, പി. മണി, രാജു പാലത്തിങ്കല്‍, റഷീദ് കാട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ ഉല്ലാസ് കളക്കാട്ട് സ്വാഗതവും സിപിഎം എരിയ കമ്മിറ്റി അംഗം കെ.സി. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ച് നവീകരിക്കുന്നു
ഇന്നലെ കരൂപ്പടന്ന പാലത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് വലിയ പങ്ക്: മന്ത്രി ഡോ. ആര്. ബിന്ദു
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍