പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു മുരിയാട് പഞ്ചായത്തിലെ ഹരിതകര്മസേനാഗങ്ങളോട് വോട്ടഭ്യര്‍ഥിക്കുന്നു.
ആദ്യകാല നേതാക്കളെ സ്മരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ട് ഇരിങ്ങാലക്കുട മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു. സിപിഎം നേതാക്കളായിരുന്ന ശാരദ കുഞ്ഞന്‍, പി.എന്‍. പിഷാരടി, ആര്.കെ. ധര്മരാജന് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു. തുടര്‍ന്ന് കാട്ടുങ്ങച്ചിറയിലെ സാന്ത്വന സദനത്തിലെത്തി അന്തേവാസികളുമായി സ്നേഹസംഭാഷണം.
കരുവന്നൂര്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റ്, മാടായിക്കോണം ടൈല്‍സ് കമ്പനി, കെഎല്‍എഫ് ഓയില്‍ മില്‍, അമൃതം ന്യൂട്രിമിക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെത്തിയ സ്ഥാനാര്‍ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് തൊഴിലാളികള്‍ നല്‍കിയത്. പൊറത്തിശേരിയില്‍ ആരോഗ്യ ബോധവല്‍ക്കരണ ജാഥകഴിഞ്ഞ് മടങ്ങുകയായിരുന്ന ആശവര്‍ക്കര്‍മാര്‍ ടീച്ചറെ കണ്ടപ്പോള്‍ അടുത്തുവന്ന് സൗഹൃദം പുതുക്കി. എം.ബി. രാജു, ആര്.എല്‍. ജീവന്‍ലാല്‍, പി.ആര്. രാജന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സൗഹൃദങ്ങളും ബന്ധങ്ങളും വോട്ടാക്കാന്‍ ഉണ്ണിയാടന്
ഇരിങ്ങാലക്കുട: സൗഹൃദങ്ങളും ബന്ധങ്ങളും പുതുക്കി മണ്ഡലത്തില്‍ പര്യടനം തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്. വ്യാപാരസ്ഥാപനങ്ങളും മത സ്ഥാപനങ്ങളും സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. കാറളം, പൊറത്തിശേരി, ആളൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു.

ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, പി.കെ.ഭാസി, ബാബു തോമസ്, നേതാക്കളായ തങ്കപ്പന് പാറയില്‍, സുബീഷ് കാക്കനാടന്, ഷൈനി ജോജോ, ഫെസ്റ്റിന് ഔസേഫ്, എന്‍.ബി.വത്സകുമാര്‍, ഇ.ബി.അബ്ദുള്‍ സത്താര്‍, വി.ഡി.സൈമണ്‍, ചിന്ത ധര്മ്മരാജന്, എം.ആര്.ഷാജു, ബൈജു കുറ്റിക്കാടന്‍, റോസിലി ഫ്രാന്‍സിസ്, കെ.വി.രാജു, മിനി മോഹന്‍ദാസ് ബൈജു എടത്താടന്‍, റോയ് ജെ,കളത്തിങ്കല്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്