ഇരിങ്ങാലക്കുടയില്‍ ആവേശ പ്രചാരണം
ഓട്ടോയിൽ വോട്ട് അഭ്യർഥിക്കുന്ന യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ.
ഇരിങ്ങാലക്കുടയില്‍ ആവേശ പ്രചാരണം
ഇരിങ്ങാലക്കുട: ചുട്ടുപൊള്ളുന്ന വെയിലിനെ കവച്ചുവയ്ക്കുന്ന പ്രചാരണച്ചൂടിലാണ് ഇരിങ്ങാലക്കുട. ചുരുങ്ങിയ ദിനങ്ങൾക്കിടയിൽ ജനങ്ങളെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും അണികളും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11ന് മുനിസിപ്പൽ മൈതാനിയിലും വൈകീട്ട് ആറിനു പട്ടേപ്പാടത്ത് വടകര എംപി ഷാഫി പറന്പിലും പ്രസംഗിക്കും.
ചിഹ്നംതന്നെ വാഹനം
ഇരിങ്ങാലക്കുട: സ്വന്തം ചിഹ്നമായ ഓട്ടോ റിക്ഷയിലാണ് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ പ്രചാരണം. കാറളം, പൊറത്തിശേരി, ആളൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തി. മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിലും സന്ദർശിച്ചു. ഡിസിസി സെക്രട്ടറിമാരായ ആന്‍േറാ പെരുന്പുള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റുമാരായ ബാസ്റ്റിൻ ഫ്രാൻസിസ്, പി.കെ. ഭാസി, ബാബുതോമസ്, നേതാക്കളായ തങ്കപ്പൻ പാറയിൽ, സുബീഷ് കാക്കനാടൻ, ഷൈനി ജോജോ, ഫെസ്റ്റിൻ ഒൗസേഫ്, എൻ.ബി. വത്സകുമാർ, ഇ.ബി. അബ്ദുൾ സത്താർ, വി.ഡി. സൈമണ്‍, ചിന്ത ധർമ്മരാജൻ, എം.ആർ. ഷാജു, ബൈജു കുറ്റിക്കാടൻ, റോസിലി ഫ്രാൻസിസ്, കെ.വി. രാജു, മിനി മോഹൻദാസ്, ബൈജു എടത്താടൻ, റോയ് ജെ. കളത്തിങ്കൽ എന്നിവരും ഒപ്പമുണ്ടായി.
കേന്ദ്ര-ബിന്ദു-വായി മന്ത്രി
ഇരിങ്ങാലക്കുട: തൊഴിലാളികളെയും വിവിധ സ്ഥാപനങ്ങളെയും സന്ദർശിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിന്റെ പര്യടനം. സൗഹൃദത്തിന്റെ ഉൗഷ്മളതയായിരുന്നു പ്രചാരണച്ചൂടിനേക്കാൾ മുന്നിൽ. മുരിയാട് പഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരത്തിലും ഓട്ടപ്രദക്ഷിണം നടത്തി. പ്രധാന സെന്ററുകളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. സ്കൂളിലെത്തി സൗഹൃദം പുതുക്കി. പുല്ലൂർ മിഷൻ ആശുപത്രിയിലും അഗതിമന്ദിരങ്ങളിലും സന്ദർശിച്ച് സ്നേഹം പങ്കിട്ടു. ക്രൈസ്റ്റ് കോളജിലും നഗരത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളും സ്ഥാനാർഥിയെ വരവേറ്റു. ടി.ജി. ശങ്കരനാരായണൻ, ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡോ. കെ.പി. ജോർജ്, പി.ആർ. ബാലൻ, പി.ആർ. സുന്ദരൻ, ടി.എം. മോഹനൻ, സരള വിക്രമൻ, പ്രസാദ്, സുമിത്ര എന്നിവർ ഒപ്പമുണ്ടായി.

ഹൃദയം കവർന്ന് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട: പ്രധാന സെന്ററുകളിൽ റോഡ്ഷോയും സംഘടിപ്പിച്ചാണ് എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ പര്യടനം. ഇരിങ്ങാലക്കുട ടൗണ്‍, പൊറത്തിശേരി, ആളൂർ, വേളൂക്കര, മുരിയാട്, കാട്ടൂർ, പടിയൂർ എന്നീ പര്യടനങ്ങൾ പൂർത്തിയായി. എൻഡിഎ നേതാക്കളായ കൃപേഷ് ചെമ്മണ്ട, ആർച്ചാ അനീഷ്, പി.എസ്. സുബീഷ്, ജയചന്ദ്രൻ, സുനിൽ ചെരടായി, അജീഷ് പൈക്കാട്ട്, ഷൈജു കുറ്റിക്കട്ട്, എ.സി. രമേഷ്, ജിതേഷ് മോഹൻ, കെ.ആർ. രഞ്ജിത്ത്, കെ.സി. വേണു എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തെരുവു നായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു
ദേശീയ വെറ്ററന്‍സ് അത്ലറ്റിക് മീറ്റില്‍ അഡ്വ. റിജേഷ് വടക്കേടത്തിനാണ് മികച്ച നേട്ടം
പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്