കോവിഡ് ബാധിച്ച് മരിച്ചു
പറപ്പൂക്കര: പറപ്പൂക്കര കാവില്‍ വീട്ടില്‍ മാത്യു മകന് പൊറിഞ്ചു (95) കോവിഡ് ബാധിച്ചു മരിച്ചു. പറപ്പൂക്കര ഇടവക വികാരി ഫാ. തോമസ് പുതുശേരിയുടെ നേതൃത്വത്തില്‍ പറപ്പൂക്കര ഇടവകാംഗമായ ഫാ. ജോണ്‍ തെക്കെത്തല, ഇരിഞ്ഞാലക്കുട രൂപത ഹൃദയ ക്രൈസിസ് മാനേജ്മെന്റ് ടീം അംഗങ്ങളായ തോംസണ്‍ ഫ്രാന്‍സിസ്, പ്രിന്‍സ് ജോസ്, ക്രിസ്റ്റോ ഡേവിസ്, കെ.ആര് ജെറിന്, ബ്രദര്‍ ആന്‍ഡ്രിന്‍, ആംബുലന്‍സ് ഡ്രൈവര്‍ വിന്‍സെന്റ് എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചു മൃതശരീരം ഏറ്റുവാങ്ങി മുളയം ഡാമിയന്‍ ക്രിമിറ്റോറിയത്തില്‍ ദഹിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ.തോമസ് കണ്ണമ്പിള്ളി സംസ്കാര ശുശ്രൂഷകള്‍ക്ക് സജീകരണങ്ങള്‍ ഒരുക്കി. ഭൗതീകാവശിഷ്ട്ടം ക്രിസ്തീയ ആചാരപ്രകാരം ഇന്ന് പറപ്പൂക്കര വി. ജോണ്‍ നെപുംസ്യന് ഫെറോനാ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ: അന്നം. മക്കള്‍: അന്തോണി, വര്‍ഗീസ്, ലോനപ്പന്, ഫാ.ഫ്രാന്‍സിസ് കാവില്‍. മരുമക്കള്‍:എല്‍സി, റോസി, ആനി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി