കൊടിതോരണങ്ങള്‍ നശിപ്പിച്ചയാള്‍ അറസ്റ്റില്‍

കാട്ടൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശി കുണ്ടില്‍ വീട്ടില്‍ ഷാജി (42) യെയാണു എസ്ഐ വിമലും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണു സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ ഇയാള്‍ നശിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.