തെരുവു നായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു
തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്ത ആട്.
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളുടെ കടിയേറ്റ് രണ്ട് ആടുകള്‍ ചത്തു. ഇരിങ്ങാലക്കുട നഗരസഭ 40-ാം വാര്‍ഡ് കല്ലടയില്‍ തളിയക്കോണം കുറുമാലി ക്ഷേത്രത്തിനടുത്ത് ക്ഷീരകര്‍ഷകയായ കാരയില്‍ സിനി ബിനീഷിന്റെ ആടുകളാണ് ചത്തത്. തെരുവുനായ്ക്കളുടെ ശല്യം കാരണം ആടുകളെ കൂട്ടില്‍നിന്ന് അപൂര്‍വമായിട്ടാണ് പുറത്തിറക്കാറുള്ളത്.
രാവിലെ പുല്ലുള്ള സ്ഥലത്ത് കെട്ടിയിട്ടശേഷം മൃഗാശുപത്രിയിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ക്ഷീര കര്‍ഷകയായ സിനി കുടുംബശ്രീയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് ലോണ്‍ എടുത്ത് വാങ്ങിയ മുട്ടന്‍ ആടുകളാണിത്. വിവരം മൃഗാശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. തളിയക്കോണം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ച് വരികയാണെന്നും ഇത് സംബന്ധിച്ച് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ രമീള സതീശന് അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വെറ്ററന്‍സ് അത്ലറ്റിക് മീറ്റില്‍ അഡ്വ. റിജേഷ് വടക്കേടത്തിനാണ് മികച്ച നേട്ടം
ഇരിങ്ങാലക്കുടയില്‍ ആവേശ പ്രചാരണം
പോരാട്ട ചൂടില്‍ ഇരിങ്ങാലക്കുട, പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ബൈബിള്‍ കണ്വെന്ഷന്
വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളും ഒരു പോലെ ചേര്‍ത്ത് പിടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു പി.കെ. ബിജു
വിദ്വേഷമല്ല, വികസനമാണ് എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്നത്- എ.എന്‍. രാധാകൃഷ്ണന്