ഉണ്ണിയാടന് വേണ്ടി യൂവജന കൂട്ടായ്മ
യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി യുഡിഎഫിലെ വിവിധ പാര്‍ട്ടികളിലെ യുവജനങ്ങള്‍ പങ്കെടുത്ത യുവജന കണ്‍വെന്‍ഷനില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ അശോക് തന്‍വറിനെ നഗരസഭ ചെയര്മാന് എംപി ജാക്സണ് ഷാള്‍ അണിയിക്കുന്നു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് സമീപം
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി യുഡിഎഫ് യുവജന കൂട്ടായ്മ. യുഡിഎഫിലെ വിവിധ പാര്‍ട്ടികളിലെ യുവജനങ്ങള്‍ പങ്കെടുത്ത യുവജന കണ്വെന്ഷന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന് മോഹന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ അശോക് തന്‍വര്‍ മുഖ്യാതിഥിയായിരുന്നു.
സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സതീഷ് വിമലന്, ടി.വി. ചാര്‍ളി, ഫോര്‍വേര്‍ഡ് ബ്ലോക്ക് യുവജന വിഭാഗം സംസ്ഥാന അധ്യക്ഷന്‍ വിനീഷ് സുകുമാരന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം വിവേക് വിന്‍സെന്റ്, നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് ചേലൂക്കാരന്‍, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിന് ഔസേപ്പ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യന്, വൈസ് പ്രസിഡന്റുമാരായ ജോസ് മൂഞ്ഞേലി, അസറുദ്ദീന് കളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ