പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി
പൂക്കാനൊരു കാലം, കണ്ണിനു പൊന്‍ കണിയായി വിഷുവിന്റെ വരവറിയിച്ചു ഇരിങ്ങാലക്കുട രൂപതാ മന്ദിരത്തിനു മുന്നിലെ കൊന്നമരം പൂത്തനിലയില്. വിഷുവിനു ആഴ്ചകള്‍ക്കുമുമ്പേ നാടെങ്ങും കൊന്നകള്‍ പൂത്ത നിലയില്‍.
ഇരിങ്ങാലക്കുട: തുമ്പ പൂത്താല്‍ ഓണം, കൊന്ന പൂത്താല്‍ വിഷു എന്നാണ് ചൊല്ല്. കാലാവസ്ഥയില്‍ വന്ന മാറ്റം കൊണ്ട് കാലം തിരിച്ചറിയാനാകാതെ കൊന്ന ഇന്ന് പലകാലത്തും പൂക്കാറുണ്ടെന്നത് വേറെ കാര്യം. എന്നാലും വിഷു എത്തുമ്പോഴേക്കും ഒരു വിധം കൊന്നകളൊക്കെ ഇതാ സ്വര്‍ണ്ണ തോരണങ്ങള്‍ തൂകിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ചില ആഘോഷങ്ങള്‍ കലണ്ടറിനേക്കാള്‍ മുന്‍പ് അടയാളപ്പെടുത്തുന്നത് പ്രകൃതിയിലാണ്. ഇരിങ്ങാലക്കുട രൂപത മന്ദിരത്തിനു മുന്നിലെ കൊന്നമരം പൂത്തനിലയിലാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ