കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി
പ്രതി രാജു (46).
ആളൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടില്‍ രാജു (46) നെ പിടികൂടി. ഒരു വര്‍ഷ കാലത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് ലംഘിച്ച് ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വടക്കുമുറി എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആളൂര്‍, കൊടകര പോലീസ് പരിധിയികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസുകളിലും നാല് അടിപിടി കേസുകളിലും അടക്കം ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.വി. ഹരികുട്ടന്, എസ്ഐ മനു പി. ചെറിയാന്, ജിഎസ്ഐ ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സമീഷ്, സിപിഒമാരായ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനില, രാജശേഖര്‍, ഹരികൃഷ്ണന്, വിനീഷ്, ഡ്രൈവര്‍ സിപിഒ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ