ഇരിങ്ങാലക്കുടയില്‍ പോരാട്ടം കനത്തു, വോട്ടിനായി മുന്നണികള്‍ മത്സര ഓട്ടത്തില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു മുരിയാട് വച്ച് വിദേശ വനിതയുമായി സൗഹൃദം പങ്കിടുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. ബിന്ദു വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടഭ്യര്‍ഥിക്കാനായി ഇന്നു രാവിലെ മുതല്‍ പൊതുപര്യടനം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടിന് ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍നിന്ന് സ്ഥാനാര്‍ഥിപര്യടനം ആരംഭിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ വിവിധകേന്ദ്രങ്ങളില്‍ പര്യടനം നടത്തി രാത്രി വിവണ് നഗറില്‍ സമാപിക്കും. 38 കേന്ദ്രങ്ങളിലാണ് ഇന്ന് ആര്. ബിന്ദു പര്യടനം നടത്തുക.
മണ്ഡലത്തില്‍ ആര്. ബിന്ദു കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പാക്കിയ പദ്ധതികളുടെ വികസനരേഖ ദര്‍പ്പണത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ നിര്‍വഹിച്ചു. ഡോ. കെ.പി. ജോര്‍ജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ സ്ഥാനാര്‍ഥി ആര്. ബിന്ദുവിനൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് ടൗണില്‍ പര്യടനം നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന കവലകള്‍, അഗതിമന്ദിരങ്ങള്‍ എന്നി വിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. കെപിസിസി സെക്രട്ടറി സോണിയാ ഗിരി, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ഹഖ്, സിജു യോഹന്നാന്, ജോസഫ് ചാക്കോ, ജെയ്സണ്‍ പാറേക്കാടന്‍, വി.പി. രാധാകൃഷ്ണന്, ജസ്റ്റിന് ജോര്‍ജ്ജ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മാപ്രാണം നമ്പ്യാങ്കാവ് സാകേതം സേവാനിലയത്തില്‍ സന്ദര്‍ശനം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാതകസിലിന്‍ഡര്‍ അനുവദിച്ചു, ശാന്തിതീരം ശ്മശാനം താത്കാലികമായി തുറന്നു
മുരിയാട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പുതിരുനാളിനു കൊടികയറി
സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ഡോ. റാണി ജോയ് രചിച്ച നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ പുസ്തക പ്രകാശനം നടത്തി
വിഷു ദിനത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരണപ്പെട്ടു
ഊരകം സെന്റ് ജോസഫ്സ് ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടികയറി
നാടിന്റെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്താന്‍ ലഹരിക്കച്ചവടക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു: മോണ്‍. വില്‍സണ്‍ ഈരത്തറ