കാട്ടൂര്‍ കാറളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദു പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ആര് ബിന്ദുവിന് കാട്ടൂര്‍ പഞ്ചായത്തില്‍ നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയായ കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ആര് ബിന്ദു പര്യടനം നടത്തിയത്. കാട്ടൂര്‍ മാവും വളവില്‍ നിന്നും രാവിലെ ആരംഭിച്ച സ്ഥാനാര്‍ത്ഥി പര്യടനം കാട്ടൂരിന്റെ വിവിധ മേഖലകളില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ഹരിപുരം വഴി കാറളം പഞ്ചായത്തിലേക്ക് കടന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കിഴുത്താണി ആല് പരിസരത്ത് പര്യടനം അവസാനിപ്പിച്ചു. ഇന്ന് രാവിലെ 8.30 ന് മുരിയാട് പഞ്ചായത്തിലെ ഇടയാറ്റുമുറിയില് നിന്നും ആരംഭിക്കുന്ന മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പട്ടേപ്പാടം സെന്ററില്‍ സമാപിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മയില്‍ ഒരു മത്സരം മുഖ്യമന്ത്രിയെ പിടിച്ചുകെട്ടാനിറങ്ങിയ അധ്യാപിക
കല്ലേറ്റുംകര പള്ളിനടയില്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചു
മാര്‍ക്കറ്റിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര് ബിന്ദുവിന്റെ വാഹന പ്രചരണ പരിപാടിക്ക് തുടക്കമായി
മാര്‍ക്കറ്റിലെ പുതിയ ജലസംഭരണി; പൈപ്പിടല്‍ പൂര്‍ത്തിയായി, ട്രയല്‍ റണ്‍ നടത്തി. ബുധനാഴ്ച മുതല്‍ കുടിവെള്ളം വിതരണമാരംഭിക്കും