ഹരിതചട്ടം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന തുടര്‍ന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്
തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക്, ഫ്ളെക്സ് ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭയിലെ പ്രിന്റിംഗ്് സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.
നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ളെക്സ്, കൊറിയന്‍ ക്ലോത്ത് ഉത്പനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട: നിരോധിത പ്ലാസ്റ്റിക്, ഫ്ളെക്സ് ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭയിലെ പ്രിന്റിംഗ്സ്ഥാപനങ്ങളില് വ്യാപക പരിശോധന നടത്തി. പ്രചാരണ സാമഗ്രികളില്‍ നിരോധിത വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ഇരിങ്ങാലക്കുട നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി, ജില്ലാ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന് എന്നിവരുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുന്ന ഹെല്‍ത്ത് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ആകെ 155 മീറ്ററോളം നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ളെക്സ്, കൊറിയന്‍ ക്ലോത്ത് ഉത്പനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. 100% പുനചംക്രമണം ചെയ്യാവുന്ന പോളീഎത്തിലീന്, കോട്ടണ്‍ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദേശം പാലിക്കുന്നതിന് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവരില്‍ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും സ്ക്വാഡ് ടീം ലീഡര്‍ മുന്നറിയിപ്പ് നല്കി. നഗരസഭാ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിസാര്‍, ഹസ്ന, ലേഖ, ജില്ലാ ശുചിത്വ മിഷന് ഓഫിസര്‍ സുനിത എന്നിവര്‍ സ്ക്വാഡ് ടീം അംഗങ്ങള്‍ ആയിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയില്‍ 464-ാം ലോക സിഎല്‍സി ദിനം ആഘോഷിച്ചു
കട്ടൂര്‍ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുടയില്‍ പോരാട്ടം കനത്തു, വോട്ടിനായി മുന്നണികള്‍ മത്സര ഓട്ടത്തില്‍
3500 ഓളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടൊരു മരം
പൂക്കാനൊരു കാലം, വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നതു ഇരിങ്ങാലക്കുടയില്‍ കാഴ്ചയായി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി