ചിന്മയ മിഷന് ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കി
ചിന്മയ മിഷന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതത്തിലുടനീളം യാത്ര ചെയ്യുന്ന അമൃത് യാത്രയുടെ ചിന്മയവാഹിനിയ്ക്ക് കൂടല്‍മാണിക്യ ക്ഷേത്രം കിഴക്കേ നടയില്‍ സ്വീകരണം നല്കുന്നു.
ഇരിങ്ങാലക്കുട: ചിന്മയ മിഷന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതത്തിലുടനീളം 35000 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന അമൃത് യാത്രയ്ക്ക്കൂടല് മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്വീകരണം നല്കി. ഗുരുവായൂരില്‍ നിന്നും എത്തിച്ചേര്‍ന്ന യാത്രയ്ക്ക് ധാരാളം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം ഒരുക്കിയത്. സ്വാമി ചിന്മയാനദജിയുടെ പാദുകങ്ങളും, മൂര്‍ത്തിയും വഹിച്ച ചിന്മയ വാഹിനിയ്ക്ക് ക്ഷേത്രനടയില്‍ വച്ച് അര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
ആശ സുരേഷ്, പി. നന്ദകുമാര്‍ എന്നിവരുടെ സോപാന സംഗീതം ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു. ചിന്മയ മിഷന് ആചാര്യ സ്വാമിനി സംഹിതാനന്ദ, ബ്രഹ്മചാരി സുധീഷ് ചൈതന്യ, വാഹന പ്രചരണ ജാഥ കോഡിനേറ്റര്‍ ബ്രഹ്മചാരിണി താരിണി ചൈതന്യ, ജാഥാ അംഗങ്ങള്‍ മിഷന് പ്രവര്‍ത്തകര്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോക്ടര്‍ മുരളി ഹരിതം സ്വാഗതവും തൃശൂര്‍ ചിന്മയ മിഷന് പ്രസിഡന്റ് വേണുഗോപാല്‍ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍