ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച മുരിയാട് സ്വദേശിനി മരിച്ചു
ഇരിങ്ങാലക്കുട: ചികിത്സയ്ക്കിടയിൽ കോവിഡ് ബാധിച്ച വയോധിക മരിച്ചു. മുരിയാട് പഞ്ചായത്തിൽ തുറവൻകാട് അകോടപ്പുള്ളി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മണി (75) ആണ് മരിച്ചത്. അർബുദരോഗിയായിരുന്ന മണി മൂന്നാഴ്ചയായി അരിപ്പാലം പായമ്മലിലുള്ള മകളുടെ വീട്ടിൽ കഴിയുന്നതിനിടെ ശ്വാസതടസത്തെ തുടർന്ന് ഞായറാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് സ്ഥിരീകരിച്ച മണി ഇന്നലെ മൂന്ന് മണിയോടെയാണ് മരിച്ചത്. മഞ്ജുഷ, ലിമിഷ, ലിതിഷ, രജിഷ എന്നിവർ മക്കളും പരേതനായ അനന്തൻ, ബാലൻ, ചന്ദ്രൻ, ജയൻ എന്നിവർ മരുമക്കളുമാണ്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി