തെരഞ്ഞെടുപ്പാരവം; എങ്ങും ഓടിയെത്തി സ്ഥാനാര്‍ഥികള്‍, പോരാട്ടം കനത്തു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു വേളൂക്കര പഞ്ചായത്തില്‍ നടത്തിയ പര്യടനത്തിനിടയില്‍ നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും ആവേശം വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്ത് സജീവം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദുവിന്റെയും യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെയും ആദ്യഘട്ട വാഹനപ്രചാരണപരിപാടിക്ക് സമാപനം. ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളിലും പര്യടനം പൂര്‍ത്തിയാക്കി. ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര്. ബിന്ദു വേളൂക്കര പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലും ആളൂര്‍ പഞ്ചായത്തിലും പര്യടനം നടത്തി. രാവിലെ തൊമ്മാനയില്‍ നിന്ന് തുടങ്ങി 46 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ആളൂര്‍ മാനാട്ട് കുന്നില്‍ സമാപിച്ചു.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
മുന്നണി നേതാക്കളായ പി. മണി, വി.എ. മനോജ് കുമാര്‍, ആര്.എല്‍. ശ്രീലാല്‍, ടി.കെ. വര്‍ഗീസ്, ബിജു ആന്റണി, എന്‍.ബി. ലത്തീഫ്, യു.കെ. പ്രഭാകരന്, കെ.ആര്. ജോജോ, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി എന്നിവര്‍ ഒപ്പമുണ്ടായി. സ്വീകരണ കേന്ദ്രങ്ങളില്‍ റഷീദ് കാറളം, ടി.ജി. ശങ്കരനാരായണന്, കെ.കെ. ശിവന്, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂര്‍ മണ്ഡലത്തിലെ വല്ലക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂര്‍ സെന്ററില്‍ സമാപിച്ചു.

എന്‍.കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, കണ്‍വീനര്‍ അഡ്വ. സതീഷ് വിമലന്, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, കെ.വി. രാജു, എം.എം. ബൈജു, റോയ് ജെ. കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെപിഎംഎസ് സ്ഥാപക നേതാവും മുന്‍മന്ത്രിയുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം പര്യടനത്തിന് തുടക്കം കുറിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ലോചനന്‍ അമ്പാട്ട്, ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ഇരിങ്ങാലക്കുട മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മണ്ഡലം ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, പൊറത്തിശേരി ഏരിയ ജനറല്‍ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മഹിള മോര്‍ച്ച മണ്ഡല വൈസ് പ്രസിഡന്റ് സരിത സുഭാഷ്, നേതാക്കളായ കെ.എസ്. നന്ദനന്‍, പി.എസ്. പ്രദീപ്, ബൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാട്ടൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് നെടുംമ്പുരഹാളില് സംഘടിപ്പിച്ചു. ജില്ലാ പ്രഭാരി അഡ്വ. എം.എ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റിമ പ്രകാശന്, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ, സുരേഷ് കുഞ്ഞന്‍, വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ജയന് പണിക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി ക്ലബ് ലോക ഭൗമ ദിനാചരണം സംഘടിപ്പിച്ചു
ഇടറോഡുകളിലേക്ക് കടക്കുന്ന ഭാഗം കോണ്ക്രീറ്റിട്ടു
ഭക്തിസാന്ദ്രമായി കലവറനിറയ്ക്കല്‍ ചടങ്ങ്; ശുദ്ധിക്രിയകള്‍ക്ക് തുടക്കമായി
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 28 ന് കൊടിയേറും
ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതിയായ നഗരസഭ ജീവനക്കാരന് ഒളിവിലെന്ന് പോലീസ്, വീട്ടിലും നാട്ടിലും ഉണ്ടെന്ന് സൂചന
ജീരക സോഡയ്ക്കകത്ത് ചത്ത പാമ്പിനെ കണ്ടെത്തി, ആരോഗ്യ വിഭാഗം സോഡ കമ്പനി പൂട്ടി