പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
പെസഹ വ്യാഴം ആചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാല്‍കഴുകല്‍ ശുശ്രൂഷക്കു നേതൃത്വം നല്കുന്നു.
വിനയത്തിന്റെ പ്രതീകമായി കാല് കഴുകല്‍ ശുശ്രൂഷ
ഇരിങ്ങാലക്കുട: അന്ത്യത്താഴത്തിന്റെ ഓര്മ പുതുക്കി പെസഹ ആചരിച്ചു. സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ്പ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ന് രാവിലെ ഏഴിന് പീഢാനുഭവശുശ്രൂഷ. ഉച്ചതിരിഞ്ഞ് മൂന്നിന് പീഢാനുഭവസന്ദേശം, നഗരികാണിക്കല്‍ എന്നിവ നടക്കും. നാളെ രാവിലെ 6.30 ന് ജ്ഞാനസ്നാന വ്രതനവീകരണം, ദിവ്യബലി, രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ദിവ്യബലി. രാവിലെ ആറിനും 7.30 നും ഒമ്പതിനും കത്തീഡ്രലില്‍ ദിവ്യബലി, 6.30 നും എട്ടിനും നിത്യാരാധന കേന്ദ്രത്തില്‍ ദിവ്യബലി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനപ്പടിയുടെ നവീകരണം പൂര്‍ത്തിയായി
ഗോപാല മാരാര്‍ സ്മാരക പുരസ്കാരം നളിന രാജന് മാരാര്‍ക്ക് സ്വാമി സമ്മാനിച്ചു
ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു