ഈസ്റ്റര്‍ സത്യത്തിന്റെയും നീതിയുടെയും അന്തിമ വിജയം- മാര്‍ പോളി കണ്ണൂക്കാടന്‍ (ഇരിങ്ങാലക്കുട രൂപത ബിഷപ്പ്)
ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.
ഇരിങ്ങാലക്കുട: ഈസ്റ്റര്‍ സത്യത്തിന്റെയും നീതിയുടെയും അന്തിമ വിജയം മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, അവന് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു ഈ സന്തോഷവാര്‍ത്ത ലോകമെങ്ങും മുഴങ്ങുന്ന ഈ പുണ്യദിനത്തില്‍ ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ഇരുളിന്റെ മേല്‍ വെളിച്ചവും മരണത്തിന്മേല് ജീവനും നേടിയ വിജയമാണിത്. ഈ മഹാസംഭവത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്ന് ചിന്തകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. തിന്മയ്ക്കും അസത്യത്തിനും താല്ക്കാലികമായ വിജയങ്ങള്‍ ഉണ്ടായേക്കാം. ക്രിസ്തുവിനെ വിചാരണ ചെയ്തതപ്പോഴും ക്രൂശിച്ചപ്പോഴും അനീതി ജയിച്ചു എന്ന് ലോകം കരുതി.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
എന്നാല്‍ മൂന്നാം നാള് ശൂന്യമായ കല്ലറ ലോകത്തോട് വിളിച്ചുപറഞ്ഞു: സത്യം എന്നും ജയിക്കും. വിശുദ്ധ അഗസ്റ്റിന് പറഞ്ഞതുപോലെ ദൈവം ഒന്നിനെയും വെറുതെ സംഭവിക്കാന്‍ അനുവദിക്കുന്നില്ല. തിന്മയില് നിന്ന് പോലും നന്മ ഉളവാക്കാന്‍ അവിടുത്തേക്ക് കഴിയുന്നു. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ് സത്യവും സ്നേഹവുമാണ് എപ്പോഴും വിജയിച്ചിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാം. സ്വേച്ഛാധിപതികളും കൊലപാതകികളും അനീതിയും അഴിമതിയും ചെയ്യുന്നവരും ഒരുകാലത്ത് അജയ്യരായി തോന്നിയിരിക്കാം പക്ഷേ അവസാനം അവര്‍ തകര്‍ന്നടിയും.
ഉത്ഥിതനായ ഈശോ സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനമാണ് നമുക്ക് നല്‍കുന്നത്. അവിടന്ന് അരുള്‍ ചെയ്യുന്നു ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു; എന്റെ സമാധാനം നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട നിങ്ങള്‍ ഭയപ്പെടുകയും വേണ്ട (യോഹന്നാന് 14:27). യേശു തന്റെ ശിഷ്യന്മാര്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ കാണിച്ചു കൊടുത്തത് തന്റെ മഹത്വത്തിന്റെ കിരീടമല്ല, മറിച്ച് പീഡാനുഭവത്തിന്റെ മുറിപ്പാടുകളാണ്. ആ മുറിവുകള്‍ വിജയത്തിന്റെ അടയാളങ്ങളായിരുന്നു.
കുരിശിലെ വേദനയില്ലാതെ ഉയിര്‍പ്പിന്റെ സന്തോഷമില്ല. ഭയപ്പെടരുത് ക്രിസ്തുവിനായി നിങ്ങളുടെ ഹൃദയവാതിലുകള്‍ തുറന്നുകൊടുക്കുക. കുരിശിലൂടെ മാത്രമേ നമുക്ക് വെളിച്ചത്തിലേക്ക് എത്താന്‍ കഴിയൂ.നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും രോഗങ്ങളും തകര്‍ച്ചകളും വെറുതെയല്ല. അവ ദൈവമഹത്വത്തിലേക്കുള്ള വഴികളാണ്. കുരിശു ചുമക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ഉയിര്‍പ്പിന്റെ ആനന്ദം അനുഭവിക്കാന്‍ കഴിയൂ. ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞത് അവിടത്തെ മുറിപ്പാടുകളിലൂടെയാണ്. ഈസ്റ്റര്‍ വെറുമൊരു ആഘോഷമല്ല മറിച്ച് ഒരു പുതിയ തുടക്കമാണ്. കല്ലറയ്ക്കു പുറത്തുവന്ന ക്രിസ്തുവിനെപ്പോലെ നമ്മുടെ ഭയങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും പുറത്തുവന്ന് പ്രത്യാശയുടെ വെളിച്ചത്തില്‍ നടക്കാന്‍ നമുക്ക് സാധിക്കട്ടെ. ഈ ഈസ്റ്റര്‍ സന്ദേശം നമ്മുടെ ജീവിതത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ വരുത്തട്ടെ എന്ന് ആശംസിക്കുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന് തോമസ്
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
കലാ സംരംഭങ്ങള്‍ സമൂഹത്തിന് ഗുണകരം, പെരുവനം കുട്ടന്മാരാര്
ഇന്നസെന്റ് സ്മാരക ഫിലിം സൊസൈറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍