കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും അഴിമതിയുടെ സുഹൃത്തുക്കളാണ്- കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്
ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം നടന്ന റോഡ്ഷേ യില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പങ്കെടുത്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും അഴിമതിയുടെ സുഹൃത്തുക്കളാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളത്തിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം നടന്ന റോഡ്ഷേ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണം ലഭിക്കുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി അഴിമതി നടത്തുന്നു. ഇവര്‍ ഭരണം മാറിയാലും തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം നടത്താറില്ല.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
അഴിമതിക്കു തടയിടാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണം. കേരളത്തിലെ യുവജനത പുറം നാടുകളിലേക്കാണ് ജോലി തേടി പേകുന്നത്. അവര്‍ക്ക് ഇവിടെ തന്നെ ജോലി ലഭിക്കുന്നതിനുള്ള വ്യവസായ സാഹചര്യം ഒരുക്കണം. കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എന്‍ഡിഎ ക്കു വോട്ടു ചെയ്യണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പൂതംകുളം മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി ഠാണാ വഴി ബസ്റ്റാന്റില്‍ സമാപിച്ചു. സ്ഥാനാര്‍ഥി സന്തോഷ് ചെറാകുളം, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് എന്നിരും കേന്ദ്ര മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


കുടബംബ യോഗങ്ങളില്‍ സജീവമാക്കി ബിന്ദു
പേരിന് പറയാന്‍ പദ്ധതിയുണ്ട്, പക്ഷേ വെള്ളം കിട്ടൂല്ല……
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിലും കോഫിഷോപ്പ് ആരംഭിച്ചു
മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കി; പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിച്ചു
സ്വന്തം ബൂത്തില്‍ നേരിട്ടിറങ്ങി തോമസ് ഉണ്ണിയാടന്
വീട്ടിലെ ലൈബ്രറി 2026 സാഹിത്യ പുരസ്കാരം സജ്ന ഷാജഹാന്