കേരളത്തില്‍ എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീല്‍- സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജൂ കൃഷ്ണന്
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഡോ.വിജൂ കൃഷ്ണന് എല്‍.ഡി.എഫ് പൊറത്തിശേരി മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാാര്‍ഥി ഡോ. ആര് ബിന്ദു വിനൊപ്പം തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തില്‍ എല്‍.ഡി. എഫിന് ജനങ്ങളുമായാണ് ഡീല്‍ എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഡോ.വിജൂ കൃഷ്ണന്. എല്‍.ഡി.എഫ് പൊറത്തിശേരി മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും,പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഉറങ്ങാന്‍ കിടന്ന് രാവിലെ ഉണരുമ്പോള്‍ ബി.ജെ.പിയിലേക്ക് പോയ ഇരുന്നൂറിലധികം കോണ്‍ഗ്രസ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കാണ് ബി.ജെ.പിയുമായി ഡീല്‍ എന്ന് ജനങ്ങള്‍ക്ക് മനസിലാകും.മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ തുടങ്ങിയ ബി.ജെ.പിയുടെ മുഖ്യമന്ത്രിമാര്‍ മുമ്പ് കോണ്‍ഗ്രസുകാരായിരുന്നു എന്നോര്‍ക്കണം.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
കേരളത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ടവന്, കെ.സുധാകരന് പ്രിയപ്പെട്ടവന്, വി.ഡി.സതീശന് പ്രിയപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരാണ്. ബി.ജെ.പി യുടെ കേരള ജനതക്കുള്ള വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാനുള്ളതല്ല. കേരളത്തിന് എയിംസും,ശബരി റെയില്‍പാതയും,തിരുവനന്തപുരംകോഴിക്കോട് മിനിമെട്രോ പദ്ധതിയും യൂണിയന് ബജറ്റില്‍ ഉള്‍പ്പെടുത്താത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നല്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങളെ പറ്റിക്കാനാണ്.
എന്‍.ഡി.എ ഭരണത്തിന് കീഴില്‍ മൂന്നരലക്ഷം കര്‍ഷകരും,കര്‍ഷക തൊഴിലാളികളുമാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. എന്നാല്‍ കേരളം കര്‍ഷകരെ ചേര്‍ത്ത്പിടിച്ച് സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. റാലിക്ക് ശേഷം മാപ്രാണം സെന്ററില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പി.സി.രഘു അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ആര്.ബിന്ദു, കേരള കോണ്‍ഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.വര്‍ഗീസ്, ജെ.ഡി.എസ് മണ്ഡലം പ്രസിഡന്റ് രാജു പാലത്തിങ്കല്‍,എന്‍.സി.പി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി,ആര്.എല്‍.ശ്രീലാല്‍, ആര്.എല്‍.ജീവന്‍ലാല്‍,രാജന് പുല്ലരിക്കല്‍, എം.ബി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വര്‍ധന
നടവരമ്പ് തൃപ്പയ്യ ക്ഷേത്രത്തിന്റെ പുനരുദ്ധരിച്ച ക്ഷേത്രവീഥിയുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
കൂടല്‍മാണിക്യം ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നിര്‍മാണങ്ങള്‍ക്കെതിരേ തന്ത്രിമാര്‍
പുസ്തകചര്‍ച്ച സംഘടിപ്പിച്ചു
നാമജപവും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തേണ്ട കേന്ദ്രമാണ് ക്ഷേത്രങ്ങള്‍-ബ്രഹ്മശ്രീ സ്വാമി ബ്രഹ്മസ്വരൂപാനന്ദ
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു