കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍ വീതികൂട്ടുന്നതിനായി പൊളിച്ചു
കൂടല്‍മാണിക്യം ക്ഷേത്രം മതില്‍ക്കെട്ടിലെ തെക്കേനടപ്പുരവാതില് വീതി കൂട്ടി ഇരുമ്പുവാതില്‍ സ്ഥപിക്കുന്ന പണികള്‍ തുടങ്ങിയപ്പോള്‍.
ഇരിങ്ങാലക്കുട: ഉത്സവക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റു മതിലിന്റെ തെക്കേനടപ്പുര വഴി പൊളിച്ച് വീതി കൂട്ടുന്നു. ഏഴടി വീതിയിലാണു പുതിയ വാതില്‍ നിര്‍മിക്കുന്നത്. ഉത്സവം അടുത്ത സാഹചര്യത്തില്‍ 75,000 രൂപ ചെലവഴിച്ച് താത്കാലിക ഇരുമ്പുവാതില്‍ സ്ഥാപിക്കും. ഉത്സവ ശേഷം സ്പോണ്‍സറെ കണ്ടെത്തി ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയും പടിഞ്ഞാറേ നടപ്പുരയും പുനര്‍നിര്‍മിച്ചതുപോലെ തെക്കേ നടപ്പുരയും പുനര്‍നിര്‍മിക്കുമെന്ന് ദേവസ്വം വ്യക്തമാക്കി. നേരത്തേ 130 സെന്റീമീറ്റര്‍ വീതിയുള്ള മരത്തിന്റെ വാതിലാണ് തെക്കേനടപ്പുരയിലുണ്ടായിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ താത്കാലികമായി ഇരുമ്പിന്റെ വാതില്‍ സ്ഥാപിക്കുന്നത്.
വിശാലമായ ക്ഷേത്രമതില്‍ ക്കെട്ടിനകത്തുനിന്നു കുപ്പിക്കഴുത്തുപോലെയുള്ള ഈ ഭാഗത്തുകൂടെ തിരക്കുള്ള സമയങ്ങളില്‍ ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ആളുകളുടെ സുരക്ഷ പരിഗണിച്ച് വാതില്‍ വീതി കൂട്ടി നിര്‍മിക്കണമെന്ന് പൊലീസും അഗ്നിശമനാസേനയും കുറേ കാലമായി ആവശ്യപ്പെടുന്നതാണ്. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഈ പണികള്‍ നടക്കുന്നത്. കിഴക്കേ നടയിലെ ആനവാതില്‍ വീതികൂട്ടുന്ന പ്രവര്‍ത്തിയും അവസാനഘട്ടത്തിലാണ്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടി ദേശീയ സംഗീത- നൃത്തോത്സവമായി ആഘോഷിക്കാന്‍ ആരംഭിച്ചതോടെ തെക്കേനടയില്‍ കുളത്തിന് എതിര്‍വശത്ത് പന്തല്‍ കെട്ടി അകത്തും പുറത്തുമായിട്ടാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.
ഇതുമൂലം ഇതുവഴിയുള്ള ആളുകളുടെ സഞ്ചാരം വളരെയേറെയായി. മാത്രമല്ല, തൊട്ടടുത്ത ഉണ്ണായിവാര്യര്‍ കലാനിലയം ഹാളിലാണ് സംഘാടകര്‍ക്കും കലാകാരന്മാര്ക്കും ഭക്ഷണം സജ്ജമാക്കാറുള്ളത്. അതോടെ ഏതുസമയത്തും ആളുകള്‍ ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും കടക്കുന്നത് വലിയ തിരക്കുകണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലീസ് വാതിലിന് വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരി നല്കിയ കണക്കുപ്രകാരം ക്ഷേത്രാചാരമര്യാദകള്‍ പാലിച്ചാണ് നടപ്പുരവഴി വീതി കൂട്ടി നിര്‍മിക്കുന്നതെന്നും ദേവസ്വം അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു