കണക്കുകള്‍ ആര്‍ക്കൊപ്പം…കൂട്ടിയും കിഴിച്ചും മുന്നണികള്‍…..തികഞ്ഞ ആത്മവിശ്വാസത്തില്‍ വിജയം ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍……
ഇരിങ്ങാലക്കുട: കൗണ്‍ഡൗണ്‍ തുടങ്ങി, കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളുലെ കണക്കുകള്‍ കൂട്ടിയും കുറച്ചും മുന്നണികളിലെ അണിയറകളും സജീവമാണ്. കണക്കുകള്‍ ചിലര്‍ക്ക് ആത്മവിശ്വാസവും ചിലര്‍ക്ക് ചങ്കിടിപ്പുമാണ്. വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണു സ്ഥാനാര്‍ഥികള്‍. കണക്കുകള്‍ കൂട്ടിയും കിഴിച്ചുമാണു വിജയം തങ്ങള്‍ക്കാണെന്നു സ്ഥാനാര്‍ഥികളും മുന്നണികളും ഉറപ്പിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പിലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇത്തവണയും വിജയം കണക്കാക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണു യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടനുള്ളത്. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദുവിനുള്ളത്. തന്റെ വ്യക്തിപ്രഭാവത്തില്‍ വിജയം ഉറപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണു ബിജെപി സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം. 2021 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 2,01,886 വോട്ടര്‍മാരായിരുന്നു ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. അതില്‍ 1,48,654 പേര് വോട്ടുകള്‍ രേഖപ്പെടുത്തി.
അന്ന് വിജയിച്ച ഡോ. ആര്. ബിന്ദുവിന് ലഭിച്ചത് 62,493 വോട്ടുകളാണ്. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടനു ലഭിച്ചത് 56, 544 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ജേക്കബ് തോമസിനു ലഭിച്ചത് 34, 329 വോട്ടുകളും. ബിന്ദുവിന്റെ ഭൂരിപക്ഷം 5949.
എന്നാല്‍ 2024 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ സ്ഥിതി മൊത്തം മാറുന്ന കാഴ്ചയാണ് കണ്ടത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍നിന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് 46, 499 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന് നേടാനായത് 45, 022 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി 59, 515 വോട്ടുകള്‍ നേടി ഒന്നാമതെത്തി. 13016 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബിജെപിക്കു ലഭിച്ചത്.
2025 ഡിസംബറില്‍നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും കണക്കുകള്‍ മാറിമറഞ്ഞു. ഇരിങ്ങാലക്കുട നിയോജകമണ്ഡലപരിധിയില്‍ വരുന്ന പഞ്ചായത്തുകളിലും ഇരിങ്ങാലക്കുട നഗരസഭയിലുംകൂടി ഇടതുപക്ഷ മുന്നണി 6,300 വോട്ടുകളുടെ മേല്‍ക്കോയ്മ നേടി. കഴിഞ്ഞ മൂന്നു തവണത്തെ വോട്ടിംഗ് കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇരിങ്ാലക്കുടയില് ആര്‍ക്കായിരിക്കും വിജയം എന്നു പ്രവചിക്കാന്‍ എളുപ്പമല്ല. മൂന്നു മുന്നണികളും 50,000 നു മേല്‍ വോട്ടുകള്‍ പിടിക്കുമെന്നു അവകാശവാദമാണ് ഉന്നയിക്കുന്നത്. 4000 ത്തിനും 6000 ത്തിനുമിടയി ലുള്ള വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും വിജയിക്കുന്ന ആര്‍ക്കാ യാലും ഉണ്ടാക്കുക. ഇപ്പോള്‍194592 വോട്ടര്‍മാരില്‍ 69199 പുരുഷന്മാരും 80380 സ്ത്രീകളും രണ്ട് ട്രാന്സ്ജെന്റുമാരുമായി 149581 പേരാണു വോട്ടു രേഖപ്പെടുത്തിയത്.
പോളിംഗ് പഞ്ചായത്തുകള്‍ തിരിച്ച് (ബ്രാക്കറ്റില്‍ 2021 ലെ കണക്ക്)
ഇരിങ്ങാലക്കുട ടൗണ്‍
വോട്ടര്‍മാര്‍ 24090 (25571)
പോള്‍ ചെയ്തത് 17625 (18192)
കാട്ടൂര്‍ പഞ്ചായത്ത്
വോട്ടര്‍മാര്‍ 15673 (15428)
പോള്‍ ചെയ്തത് 11781 (11374)
കാറളം പഞ്ചായത്ത്
വോട്ടര്‍മാര്‍ 18797 (19005)
പോള്‍ ചെയ്തത് 14678 (14740)
പൊറത്തിശേരി പഴയപഞ്ചായത്ത്

വോട്ടര്‍മാര്‍ 26802 (28771)
പോള്‍ ചെയ്തത് 20917 (21813)
പടിയൂര്‍ പഞ്ചായത്ത്
വോട്ടര്‍മാര്‍ 15699 (16435)
പോള്‍ ചെയ്തത് 12387 (12767)
ആളൂര്‍ പഞ്ചായത്തില്‍
വോട്ടര്‍മാര്‍ 34747 (35483)
പോള്‍ ചെയ്തത് 26711 (26647)
വേളക്കര പഞ്ചായത്തില്‍
വോട്ടര്‍മാര്‍ 24751 (26000)
പോള്‍ ചെയ്തത് 18837 (19252)
പൂമംഗലം പഞ്ചായത്ത്
വോട്ടര്‍മാര്‍ 10425 (10685)
പോള്‍ ചെയ്തത് 8035 (7965)
മുരിയാട് പഞ്ചായത്ത്
വോട്ടര്‍മാര്‍ 23608 (24191)
പോള്‍ ചെയ്തത് 18610 (18256)
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു