ഇരിങ്ങാലക്കുടയില്‍ വിജയക്കുട ആര് ചൂടും? പോരാട്ടത്തിനിറങ്ങി മുന്നണികള്‍
നേട്ടങ്ങള്‍ നിരത്തി യുഡിഎഫ്, കോട്ടങ്ങളില്‍ കണ്ണും നട്ട് ഇടതു മുന്നണി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് കോട്ട തകര്‍ത്ത് ഇക്കുറി ഇരിങ്ങാലക്കുട നഗരസഭയില്‍ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണു ഇടതുമുന്നണി നേതൃത്വം. എന്നാല്‍ കാലങ്ങളായുടെ തങ്ങളുടെ കോട്ടകളില്‍ യാതൊരു വിള്ളലുപോലും ഉണ്ടാക്കാന്‍ സാധിക്കില്ലന്നെ ദൃഢനിശ്ചയത്തോടെയാണു കോണ്‍ഗ്രസ് നേതൃത്വം. നിര്‍ണായക ശക്തിയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ബിജെപിയും. ഇതോടെ കലകളുടെ നാട് ഏത് മുന്നണി ഭരിക്കും എന്ന മുന്‍കൂട്ടി പ്രചരിക്കാനാവാത്ത അവസ്ഥയിലാണ്. അനുഷ്ഠാന കലകളുടെയും പാരമ്പര്യ കലകളുടെയും പൈതൃക ഭൂമിയായ ഇരിങ്ങാലക്കുട സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നാണ്. 84 വര്‍ഷം പഴക്കമുള്ള നഗരസഭയ്ക്ക് മറ്റിടങ്ങളിലെപ്പോലെ വികസനമുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഇത്തവണയും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം വികസനമാണ്. സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗങ്ങളില്‍ ഇരിങ്ങാലക്കുട വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന വികസനത്തില്‍ തുലോം പിറകിലാണ്. 1936 ഫെബ്രുവരി എട്ടിനു കൊച്ചി ദിവാനായിരുന്ന ആര്.കെ. ഷണ്മുഖന് ചെട്ടിയാരാണു ഇരിങ്ങാലക്കുട നഗരസഭയുടെ പ്രഖ്യാപനം നടത്തിയത്. 2010 നവംബര്‍ എട്ടിനു സമീപ പഞ്ചായത്തായ പൊറത്തിശേരി ഗ്രാമപഞ്ചായത്ത് നഗരസഭയോടു ചേര്‍ത്തതോടെ വിസ്തൃതിയും ജനസംഖ്യയിലും ഗണ്യമായ വര്‍ധനയുണ്ടായി. 20 വര്‍ഷമായി നഗരസഭ ഭരിക്കുന്നതു യുഡിഎഫ് ആണ്. 2015 ല്‍ ഇടതുപക്ഷം ഒപ്പമെത്തി. യുഡിഎഫും എല്‍ഡിഎഫും 19 സീറ്റ് വീതം നേടിയപ്പോള്‍ ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. എന്നാല്‍ വോട്ടിംഗില്‍ എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെ ചെയര്മാന് സ്ഥാനവും നറുക്കെടുപ്പിലൂടെ വൈസ് ചെയര്മാന് സ്ഥാനവും യുഡിഎഫിനു ലഭിച്ചു. എസ്സി ജനറല്‍ സംവരണ നഗസഭയായിരുന്ന ഇരിങ്ങാലക്കുട ഇക്കുറി വനിതാ സംവരണമാണ്. വിവിധ മേഖലകളില്‍ നഗരസഭയ്ക്ക് വളരെയേറെ വികസനമുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി യുഡിഎഫ് ഭരണനേതൃത്വം അവകാശപ്പെടുന്നു. എന്നാല്‍ 20 വര്‍ഷമായിട്ടും യുഡിഎഫിനു നഗരസഭാ പ്രദേശത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ആരോപണം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും നഗരസഭയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും യുഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണു നേതൃത്വം. എന്നാല്‍ ഇക്കുറി പാളിച്ചകളും പോരായ്മകളും പരിഹരിച്ച് ഇരിങ്ങാലക്കുട നഗരസഭാ ഭരണം പിടിക്കാനുള്ള പ്രയത്നത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി ഇക്കുറി എന്‍ഡിഎ മുന്നണിയാണു മത്സരരംഗത്തുള്ളത്. ബിഡിജെഎസുമായി ചേര്‍ന്ന് ഇത്തവണ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുമ്പോള്‍ അത് വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു എന്‍ഡിഎ. രണ്ടു പതിറ്റാണ്ടിലധികമായി മുടങ്ങിക്കിടന്ന ബൈപാസ് റോഡ് പൂര്‍ത്തീകരിച്ച് തുറന്ന് കൊടുത്തു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്ത് ഹില്പാര്ക്കാക്കി മാറ്റി. കംപോസ്റ്റ് പ്ലാന്റ്, ഷ്രെഡിംഗ്-ബെയിലിംഗ് യൂണിറ്റുകള്‍, തുമ്പൂര്‍മുഴി മാതൃകയില്‍ കംപോസ്റ്റ് യൂണിറ്റുകള്‍ ഇവ ഒരുക്കി. ജില്ലയിലെ ആദ്യ ശുചിത്വ നഗരമായി മാറി. അറവുശാലയുടെ ആധുനികവത്കരണത്തിനു 6.40 കോടി പദ്ധതി തയാര്‍ എന്നിവയാണു യുഡിഎഫ് ഭരണ വികസനമായി ചൂണ്ടികാട്ടുന്നത്. എന്നാല്‍ വികസനം വാക്കുകളില്‍ മാത്രമാണെന്നാണു ഇടതു മുന്നണിയുടെ ആരോപണം. ആധുനിക അറവുശാല അടഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പദ്ധതി വിഹിതം 27 കോടി നഷ്ടപ്പെടുത്തി, ബൈപാസ് റോഡ് പൂര്‍ത്തീകരിച്ചില്ല, സ്ഥലം വെറുതെ കിടന്നിട്ടും ലൈഫ് പദ്ധതിയില്‍ വീട് നല്‍കാനായില്ല, ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധി, നികുതി പിരിക്കുന്നതിലെ അനാസ്ഥ, സംസ്ഥാനത്തെ ഏറ്റവും പഴയ പച്ചക്കറി മാര്‍ക്കറ്റിന്റെ വികസനം നടന്നില്ല ഇതൊക്കെയാണ് ഇടതുമുന്നണി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. പദ്ധതി നിര്‍വഹണത്തിലുണ്ടായ അനാസ്ഥയാണ് ബിജെപി ഉയര്‍ത്തികാട്ടുന്നത്. നികുതി പിരിവ് ഓണ്‍ലൈനാക്കല്‍ പദ്ധതിയില്‍ നഗരസഭ വിട്ടുനിന്നു. നികുതി ദായകര്‍ നാലു വര്‍ഷത്തെ പിഴ അടയ്ക്കേണ്ടി വന്നു. പദ്ധതിപ്പണം സമയബന്ധിതമായി ചെലവഴിക്കാത്തതിനാല്‍ 20 കോടി രൂപ നഷ്ടപ്പെടുത്തി, അഞ്ചു വര്‍ഷമായിട്ടും ചാത്തന്മാസ്റ്റര് ഹാള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാമാണ് ബിജെപിയുടെ ആരോപണങ്ങള്‍.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല