സംസ്ഥാനത്ത് (നവംബർ 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (നവംബർ 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന് (62), മേലുകാവ് സ്വദേശിനി ആലിസ് ജോണ്‍ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവന് (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന് (82), തൃശൂര്‍ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനന് (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന് (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന് (62), പൊന്നാനി സ്വദേശി ഹുസൈന് (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂര്‍ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍ (90), ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍ (48), കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 631 പേർക്ക് കൂടി കോവിഡ്; 836 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (19/11/2020) 631 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 836 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7599 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53397 ആണ്. 45395 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 614 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 43 പുരുഷൻമാരും 55 സ്ത്രീകളും പത്ത് വയസ്സിനു താഴെ 30 ആൺകുട്ടികളും 21 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 199
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -40
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 04
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-32
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 44
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-145
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-114
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-111
സി.എഫ്.എൽ.ടി.സി കൊരട്ടി – 30
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-332
സി.എഫ്.എൽ.ടി.സി, നാട്ടിക -300
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-135
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-19
ജനറൽ ആശുപത്രി തൃശൂർ-31
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -30
ചാവക്കാട് താലൂക്ക് ആശുപത്രി -25
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -13
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -14
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-44
അമല ആശുപത്രി-49
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -44
മദർ ആശുപത്രി -08
തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -02
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -04
രാജാ ആശുപത്രി ചാവക്കാട് – 17
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
സെന്റ് ആന്റണീസ് പഴുവിൽ – 11
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-07
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
5100 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വ്യാഴാഴ്ച 704 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 211 പേർ ആശുപത്രിയിലും 493 പേർ വീടുകളിലുമാണ്.
മൊത്തം 8425 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6687 പേർക്ക് ആന്റിജൻ പരിശോധനയും 1348 പേർക്ക് ആർടി-പിസിആർ പരിശോധനയും 390 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,14,099 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 414 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,05,841 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 35 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 330 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.