ബ്രിക്സ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എന്‍എസ്എസ് വളണ്ടിയര്‍ ഹരിനന്ദന്
പി.എ. ഹരിനന്ദന്.
ഇരിങ്ങാലക്കുട: തിരുവനന്തപുരം റീജിയണല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള എന്‍എസ്എസ് വളണ്ടിയര്‍ ആയ പി.എ. ഹരിനന്ദന് അന്താരാഷ്ട്ര വേദിയായ സെര്‍വ് ബ്രിക്സ് 2026 എന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ കീഴില്‍ ബ്രിക്സ് യൂത്ത് ട്രാക്കിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നതാണ്. ബ്രിക്സ് രാജ്യങ്ങളിലെ യുവപ്രതിനിധികളെ പങ്കെടുപ്പിച്ച് സേവന രംഗത്തെ മികച്ച അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കുന്നതാണ് ലക്ഷ്യം.
എടക്കുളം പട്ടശേരി അനീഷിന്റെയും ജാസ്മിയുടെയും മകനായ പി.എ. ഹരിനന്ദന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ഥിയാണ്. വിവിധ ദേശീയതല യുവജന പരിപാടികളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം വിക്ഷിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025, 2026, ഒഡീഷയിലെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ്, ഗുജറാത്തില്‍ നടന്ന സര്‍ദാര്‍ പദയാത്ര എന്നിവയുള്‍പ്പടെ നിരവധി പ്രമുഖ ദേശീയ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, ടീം കേരള യൂത്ത് ഫോഴ്സ് എന്നിവയിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള ഈ തെരഞ്ഞെടുപ്പ് എന്‍എസ്എസിനും കോളജിനും അഭിമാനകരമായ നേട്ടമായി മാറിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി