കത്തോലിക്ക പ്രവാസി ചാരിറ്റബിള്‍ കമ്യൂണിറ്റി ഡയാലിസിസ് കിറ്റ് വിതരണം നടത്തി
ഇരിങ്ങാലക്കുട കത്തോലിക്ക പ്രവാസി ചാരിറ്റബിള്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം ഐസിപിസിസി പ്രസിഡന്റ് ജെയിസണ്‍ ചിരിയന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തോലിക്ക പ്രവാസി ചാരിറ്റബിള്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വച്ച് 25 ഡയാലിസിസ് രോഗികള്‍ക്ക് കിറ്റ് വിതരണം നടത്തി. പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവക വികാരി റവ.ഡോ. ജോയ് വട്ടോളി ഉദ്ഘാടനം ചെയ്തു ഐസിപിസിസി വൈസ് പ്രസിഡന്റ് ജെയിസണ്‍ പൊന്തോക്കന് അധ്യക്ഷത വഹിച്ചു. ഐസിപിസിസി പ്രസിഡന്റ് ജെയിസണ്‍ ചിരിയന് ഡയാലിസിസ് കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
തൊഴില്‍ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വി.പി. നസിര്‍, ജാക്സണ്, സാവിത്രി രവി തുടങ്ങിയവരെ രക്ഷാധികാരി ഡോ. കെ.വി. ആന്റണി പൊന്നാടയണിച്ച് ആദരിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി, ഹോസ്പിറ്റല്‍ പിആര്‍ഒ അന്ജോ പുത്തൂര്‍, സീനിയര്‍ ഐസിപിസിസി അംഗം വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജോഫി കാഞ്ഞിരത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി ജോണി ചിരിയന് നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി ജെയിംസ്, ഫാന്റം പല്ലിശേരി, ബെന്നി പന്തല്ലിപ്പാടന് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം