കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കഥകളി ആചാര്യന് രാഘവനാശാന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കഥകളി ആചാര്യന് രാഘവനാശാന് ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളീ ഹരിതം ആമുഖപ്രഭാഷണം നടത്തി. തന്ത്രി പ്രതിനിധി ഗോവിന്ദന് നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ കെ. ബിന്ദു, വി.സി. പ്രഭാകരന്, രാഘവന് മുളങ്ങാടന്‍, കൗണ്‍സിലര്‍ പി.സി. രഘു, ആദിശ്രീ, നളിന്‍ ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് നന്ദിയും പറഞ്ഞു.
ഭക്തജനങ്ങള്‍ക്ക് കുടിവെള്ളവും സംഭാരവും നല്കി സംഘടനകളും സ്ഥാപനങ്ങളും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് കുടിവെള്ളവും സംഭാരവും നല്കി സംഘടനകളും സ്ഥാപനങ്ങളും. ഇരിങ്ങാലക്കുട നഗരസഭ, ക്ഷേത്രാചാരവിശ്വാസ സംരക്ഷണസമിതി, ഇരിങ്ങാലക്കുട സഹകരണ ബാങ്ക്, സേവാഭാരതി എന്നിവരടക്കമുള്ളവരാണ് ഉത്സവം കഴിഞ്ഞുവരുന്നവര്‍ക്ക് ആശ്വാസമായി കുടിവെള്ളവും സംഭാരവും നല്‍കിയത്. 11 വര്‍ഷമായി ക്ഷേത്രാചാരവിശ്വാസ സംരക്ഷണസമിതി സംഭാരവിതരണവും കുടിവെള്ള വിതരണവും നടത്തിവരുന്നുണ്ട്. പ്രവാസി വ്യവസായി നിസാര്‍ അഷറഫിന്റെ സഹകരണത്തോടെയാണ് വിതരണം.

സംഭാരവിതരണോദ്ഘാടനം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സി.ജി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കുടിവെള്ള വിതരണം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. കേരള സഹകരണ തണ്ണീര്‍പന്തല്‍ പദ്ധതിയോടനുബന്ധിച്ച് വേനല്‍ചൂടില്‍ ആശ്വാസമായി നല്കുന്ന സംഭാരവിതരണം ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിജയന് ഇളയേടത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍മാരും സെക്രട്ടറി കെ.ജി. ജിഷ, മറ്റു സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട സേവാഭാരതി സാമാജികം ആയാമിന്റെ നേതൃത്വത്തിലുള്ള സംഭാരവിതരണം കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.
സേവാഭാരതി സാമാജികം ആയാം സെക്രട്ടറി ബാബു നടുവളപ്പില്‍ സ്വാഗതവും പ്രസിഡന്റ് രവീന്ദ്രന് കാക്കര നന്ദിയും രേഖപ്പെടുത്തി. സേവാഭാരതി സാമാജികം കണ്‍വീനര്‍ രാജേഷ് കുട്ടന്, സേവാഭാരതി വൈസ് പ്രസിഡന്റ് പ്രകാശന് കൈമാപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഗോപിനാഥന് പീടികപ്പറമ്പില്‍, ട്രഷറര്‍ ഐ. രവീന്ദ്രന്, എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായ രാജിലക്ഷ്മി സുരേഷ് ബാബു, ഹരികുമാര്‍ തളിയക്കാട്ടില്‍, ശ്രീകല കൃഷ്ണകുമാര്‍, മെഡിസെല്‍ പ്രസിഡന്റ് മിനി സുരേഷ്, കവിത ലീലാധരന്, ഇള എം. ആചാരി, സേവാഭാരതി ജില്ലാ സമിതി അംഗം ശിവദാസ് പള്ളിപ്പാട്ട്, രാഘവന്, ദാസന് വെട്ടത്ത്, ചന്ദ്രന്, കെ.ആര്. വത്സന്, സുധാകരന് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
രൂപത കേരള ലേബര്‍ മൂവ്മെന്റ് മേയ് ദിനാഘോഷം സംഘടിപ്പിച്ചു