കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിച്ച ഓട്ടന്തുള്ളല്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ ശീവേലിക്കുശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുളളല്‍ പ്രകടനം. ആദ്യകാലങ്ങളില്‍ ഓട്ടന്തുള്ളല് മൂന്നാംദിവസമാണു നടന്നിരുന്നത്. തുടര്‍ന്നുളള ദിവസങ്ങളില്‍ ശീതങ്കന്‍തുള്ളല്‍, പറയന്‍തുള്ളല്‍ എന്നിവയാണു നടക്കുക. ഇപ്പോള്‍ ഓട്ടന്തുള്ളല് മാത്രമാണു നടക്കുന്നത്. കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍, ഗരുഡഗര്‍വഭംഗം, ബകവധം, അയ്യപ്പചരിതം, സഭാപ്രവേശം തുടങ്ങിയ കഥകളാണു ഇവിടെ ഓട്ടന്തുള്ളലില് അവതരിപ്പിക്കുന്നത്.
70 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത ഓട്ടന്തുള്ളല് കലാകാരന് മലമ്പാര്‍ രാമന്നായരടക്കം കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു ഓട്ടന്തുള്ളല് അവതരിപ്പിച്ചു. ഗുരുവായൂര്‍ ശേഖരന്, കെ.പി. നന്തിപുലം, നന്തിപുലം നീലകണ്ഠന് തുടങ്ങിയ പ്രശസ്തരാണു മുന്‍ കാലങ്ങളില്‍ ഓട്ടന്തുള്ളല് അവതരിപ്പിച്ചിരുന്നത്. കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങിന്റെ നേതൃത്വത്തിലാണു ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നത്.

കൂടല്‍മാണിക്യത്തില്‍ ഇന്ന്
(മാണിക്യം വേദിയില്‍)
ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 4.15 മുതല്‍ 5.15 വരെ ഇരിങ്ങാലക്കുട മ്യൂസിക് വേള്‍ഡ് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, 5.15ന് നീഹാരിക വി. മേനോന് അവതരിപ്പിക്കുന്ന ഭരതനാട്യം, 5.45ന് കൊടുങ്ങല്ലൂര്‍ ത്രിലോക് സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന ഭരതനാട്യം, 6.15ന് കൂളിമുട്ടം രാഗം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം, 7.15ന് കുച്ചിപ്പുടി, 7.45ന് വെള്ളാങ്കല്ലൂര്‍ ചിലമ്പൊലി അവതരിപ്പിക്കുന്ന ഭരതനാട്യം, 8.45ന് ഭരതനാട്യം, 10ന് ത്രിനേത്രം ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യ.

(സംഗമം വേദിയില്‍)
രാവിലെ ഒമ്പതു മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും കിഴക്കൂട്ട് അനിയന്മാരാര് പ്രമാണംവഹിക്കും. ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 1.30ന് അവിട്ടത്തൂര്‍ കലാവേദി അവതരിപ്പിക്കുന്ന ഭജന, 2.15ന് സത്യന് ആന്‍ഡ് ടീം, മാള മ്യൂസിക്സ് അവതരിപ്പിക്കുന്ന ദേവഗീത, 2.45ന് ഇരിങ്ങാലക്കുട ശ്രീസംഗമ അക്ഷരശ്ലോകം അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്, 3.15ന് കോലഴികലാക്ഷേത്ര രാഗി സതീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, 4.15ന് ശാസ്ത്രീയ നൃത്തം, അഞ്ചിന് കലാമണ്ഡലം ഭവ്യ വിജയന് അവതരിപ്പിക്കുന്ന ഭരതനാട്യം, 5.45ന് ജുഗല്‍ബന്ധി, 6.15ന് എടക്കുളം എ.ജി. സന്തോഷ് അവതരിപ്പിക്കുന്ന കേരളനടനം, 7.15ന് നാദലയസംഗമം, ഒമ്പതിന് കുച്ചിപ്പുഢി, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന കഥകളി (കീചകവധം, ബാലിവധം).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda

join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീതി കൂട്ടി നിര്‍മിച്ച ആനവാതില്‍ തുറന്നു
കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭഗവാന്റെ തിരുമുന്നില്‍ കുത്തുവിളക്കുപിടിയുടെ പാരമ്പര്യവുമായി 12 കുടുംബങ്ങള്‍
ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു
വിശുദ്ധ റപ്പായേല്‍ മാലാഖക്കു മുന്നില്‍ പ്രാര്‍ഥനയോടെ അഡ്വ. തോമസ് ഉണ്ണിയാടനും കുടുംബവും