വീതി കൂട്ടി നിര്‍മിച്ച ആനവാതില്‍ തുറന്നു
വീതി കൂട്ടി നിര്‍മിച്ച കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ തെക്കുള്ള ആനവയറന്‍ മതിലിലെ ആനപ്പടി മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വീതി കൂട്ടി നിര്‍മിച്ച കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കിഴക്കേ നടപ്പുരയുടെ തെക്കുള്ള ആനവയറന്‍ മതിലിലെ ആനപ്പടി ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ മുഖ്യാതിഥിയായി. നഗരസഭ ചെ യര്‍മാന്‍ എം.പി. ജാക്സണ്, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സ്മിത കൃഷ്ണകുമാര്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, ഡോ. മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, അഡ്മിനി സ്ട്രേറ്റര്‍ ജി.എസ്. രാധേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി കെ.ജി. അനില്‍കുമാര്‍ സമര്‍പ്പണമായിട്ടാണ് ആനവാതില്‍ നിര്‍മിച്ചുനല്‍കിയിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന വാതിലിന് ഇരുവശത്തുനിന്നായി സ്ഥലമെടുത്ത് അഞ്ച് മീറ്റര്‍ നീളത്തിലും അത്രയും തന്നെ വീതിയിലുമായി കരിങ്കല്ലിന്റെ കട്ടിളയും അതിനുള്ളില്‍ ഇരുമ്പിന്റെ വാതിലുമായി നിര്‍മാണം പൂര്‍ത്തിയാ ക്കിയിരിക്കുന്നത്. ഉത്സവകാലത്തുണ്ടാകാറുള്ള അഭൂത പൂര്‍വ്വമായ തിരക്കു പരിഗണിച്ചാണ് ദേവസ്വം വാതില്‍ വീതി കൂട്ടി ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്നത്. ഉത്സവകാലത്ത് ശീവേലി എഴുന്നള്ളിപ്പും വൈകീട്ട് കലാപരിപാടികളും വിളക്കും കാണാന്‍ ക്ഷേത്രത്തിലെത്തുന്നവര്‍ മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതിനും മടങ്ങുന്നതിനും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഈ വഴിയാണ്. ഉത്സവകാലത്ത് ആനകളും ഈ വഴി പോകാറുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം; ചിരിമഴ പൊഴിയിച്ച് ഓട്ടന്തുള്ളല്
കലാവേദികള്‍ സജീവമായി, ക്ഷേത്രസന്നിധി ആസ്വാദകര്‍ കയ്യടക്കി
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭഗവാന്റെ തിരുമുന്നില്‍ കുത്തുവിളക്കുപിടിയുടെ പാരമ്പര്യവുമായി 12 കുടുംബങ്ങള്‍
ഇരിങ്ങാലക്കുടയില്‍ വിജയ തിലകമണിഞ്ഞ് അഡ്വ. തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വീണ്ടും ആന ഇടഞ്ഞു
വിശുദ്ധ റപ്പായേല്‍ മാലാഖക്കു മുന്നില്‍ പ്രാര്‍ഥനയോടെ അഡ്വ. തോമസ് ഉണ്ണിയാടനും കുടുംബവും