എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മുകുന്ദപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംഭാരവിതരണോദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും മീനച്ചില്‍ താലൂക്ക് യൂണിയന് ചെയര്‍മാനുമായ മനോജ് ബി. നായര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മുകുന്ദപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സംഭാരവിതരണോദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും മീനച്ചില്‍ താലൂക്ക് യൂണിയന് ചെയര്‍മാനുമായ മനോജ് ബി. നായര്‍ നിര്‍വഹിച്ചു. യൂണിയന് ഓഫീസിന് മുന്പില് നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ആര്. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.

യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ സ്വാഗതവും യൂണിയന് കമ്മിറ്റി അംഗം വിജയന് ചിറ്റേത്ത് നന്ദിയും പറഞ്ഞു. പ്രതിനിധി സഭാംഗങ്ങളായ ടി. ഉണ്ണികൃഷ്ണമേനോന്‍, ഡി.പി. നായര്‍, യൂണിയന് കമ്മിറ്റി അംഗങ്ങളായ ചന്ദ്രമതി സുരേഷ്, ബിന്ദു ജി. മേനോന്, രമ വിജയന്, രവി കണ്ണൂര്‍, യൂണിയന് ഇലക്ട്രറല്‍ റോള്‍ മെമ്പര്‍ കെ.പി. ഹരീഷ്കുമാര്‍, വനിതാ യൂണിയന് കമ്മിറ്റി അംഗങ്ങളായ ശ്രീദേവി മേനോന്, ജയന്തി രാഘവന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആറാട്ട് ദിനമൊഴികെ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണി മുതലാണ് സംഭാരം വിതരണം ചെയ്യുക.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട