തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു നല്കാന് സാധ്യമായത് ദൈവനിയോഗമായി കാണുന്നുവെന്ന് അഡ്വ. തോമസ് ഉണ്ണിയാടന്. ഠാണാ- ചന്തക്കുന്ന് വികസനം, കോര്‍ട്ട് കോംപ്ലക്സ് നിര്‍മാണം എന്നിവ തന്റെ കാലഘട്ടത്തില്‍ തുടക്കം കുറിച്ചതാണ്. എന്നാല്‍ താന്‍ വീണ്ടും ജനപ്രതിനിധി ആയപ്പോള്‍ അതിന്റെ ഉദ്ഘാടനം നടത്തുവാന്‍ സാധ്യമായത് ദൈവനിയോഗമായി കാണുന്നു. ഇരിങ്ങാലക്കുടയില്‍ എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രഥമ സ്ഥാനം നല്‍കും.
ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കും. ജീവിതാവസാനം വരെ ഇരിങ്ങാലക്കുടയില്‍ സജീവമായി തുടരും. യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് തന്റെ വിജയത്തിനു പിന്നിലുള്ളത്. ഇതില്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സന്റെ പങ്ക് വലുതാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണ്. ഏവരെയും ഒരുമിച്ചു കൂട്ടികൊണ്ട് മുന്നോട്ട് നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ഏറെ ഗുണം ചെയ്തിട്ടുണ്ട്്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു കുടുംബമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട