ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
ടിറ്റോ.
ഇരിങ്ങാലക്കുട: ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇരിങ്ങാലക്കുട എകെപി ജംഗ്ഷനില്‍ ഹൗസിംഗ് ബോര്‍ഡില്‍ താമസിക്കുന്ന പെരേപ്പാടന് വീട്ടില്‍ ഇട്ട്യേര മകന് ടിറ്റോ (49) ആണ് മരിച്ചത്. ഏപ്രില്‍ 26 ന് കോമ്പാറ ജ്ഗ്ഷനില്‍ നിന്നും ഊരകത്തേക്കു പോകുന്ന റോഡില്‍ നിലംപതിക്കു സമീപം വച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരിന്ന ടിറ്റോ നിലംപതിയില്‍ ബൈക്ക് കയറി ഇറങ്ങുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു.
ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയ്സ് ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികില്‍സക്കായി എര്‍ണാകുളം രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ- വില്‍സി ( നേഴ്സ്, ന്യൂസിലാന്റ്). മക്കള്‍- ജോഷ്വ (എട്ടാം ക്ലാസ് വിദ്യാര്‍ഥി), ജോണ്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി). മാതാവ് -സോഫിയ. സഹോദരന്-ടെല്‍ഫിന്‍ (ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്