എങ്ങും സ്ഥാനാർഥി ബാഹുല്യം നഗരസഭയിൽ 148 സ്ഥാനാർഥികൾ
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പത്രിക പിൻവലിക്കുവാനുള്ള സമയം കഴിഞ്ഞതോടെ വാർഡുകളിൽ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. ഇരിങ്ങാലക്കുട നഗരസഭയിൽ 41 വാർഡുകളിലായി 148 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. ഏഴു സ്ഥാനാർഥികൾ മൽസരിക്കുന്ന മാപ്രാണം ഹോളിക്രോസ് ചർച്ച് ആറാം വാർഡിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. വേളൂക്കര പഞ്ചായത്തിൽ 18 വാർഡുകളിലായി 64 സ്ഥാനാർഥികളാണു മൽസര രംഗത്തുള്ളത്. മുരിയാട് പഞ്ചായത്തിൽ 17 വാർഡുകളിലായി 60 സ്ഥാനാർഥികളും കാട്ടൂരിൽ 14 വാർഡുകളിലായി 47 സ്ഥാനാർഥികളും മൽസരിക്കുന്നുണ്ട്. 14 വാർഡുകളുള്ള പടിയൂരിൽ 42 സ്ഥാനാർഥികളും 15 വാർഡുകളുള്ള കാറളം പഞ്ചായത്തിൽ 52 സ്ഥാനാർഥികളും മൽസര രംഗത്തുണ്ട്. പൂമംഗലം പഞ്ചായത്തിലെ 13 വാർഡുകളിലായി 46 സ്ഥാനാർഥികളും ആളൂർ പഞ്ചായത്തിലെ 23 വാർഡുകളിലായി 83 സ്ഥാനാർഥികളും മൽസരരംഗത്തുണ്ട്.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും