ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമം പ്രിയോര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 29 നു രാവിലെ 6.30 നു ദിവ്യബലി, പ്രസുദേന്തി വാഴ്ച എന്നിവ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐയുടെ കാര്‍മികത്വത്തിലും രാവിലെ 7.30 നു ദിവ്യബലി, പ്രസുദേന്തി വാഴ്ച സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് വൈദ്യകാരന് സിഎംഐയുടെ കാര്‍മികത്വത്തിലും രാവിലെ 8.30 നു ദിവ്യബലി, പ്രസുദേന്തി വാഴ്ച തൃശൂര്‍ ദേവമാത പ്രൊവിന്‍സ് ഓഡിറ്റര്‍ ഫാ. ജോസ് താണിക്കല്‍ സിഎംഐയുടെ കാര്‍മികത്വത്തിലും രാവിലെ 9.30 നു ദിവ്യബലി, പ്രസുദേന്തി വാഴ്ച തൃശൂര്‍ ദേവമാത പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ. തോമസ് വാഴക്കാല സിഎംഐയുടെ കാര്‍മികത്വത്തിലും നടക്കും. രാവിലെ 10.30 നു നടക്കുന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ തിരുനാല്‍ സന്ദേശം നല്‍കും. വൈകീട്ട് പ്രദക്ഷിണം നടക്കും.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം