വന്‍കുടലില്‍ പഴുപ്പ് ബാധിച്ച യുവാവ് സുമനസുകളുടെ സഹായം തേടുന്നു
ഇരിങ്ങാലക്കുട: വന്‍കുടലില്‍ പഴുപ്പ് ബാധിച്ച യുവാവ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. കാറളം ഗ്രാമപഞ്ചായത്തില്‍ ചെമ്മണ്ടയില്‍ വെണ്ണയ്ക്ക മനോഹരന് മകന് അനൂപാണു ചികിത്സാ സഹായം തേടുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ ഡിപ്ലോമ നേടിയ അനൂപിനു 2014 ലാണു അസുഖം തുടങ്ങിയത്. ഇതിനകം ഒമ്പതു സര്‍ജറികള്‍ ചെയ്തു. അച്ഛന് മനോഹരന് പാന്‍ക്രിയാസില്‍ മുഴകള്‍ മൂലം 24 വര്‍ഷമായി ചികിത്സയിലാണ്. അമ്മ ലിസക്കു വൃക്കരോഗമുണ്ട്. ചെമ്മണ്ടയില്‍ സുന്ദരന്‍ എന്ന വ്യക്തി സൗജന്യമായി നിര്‍മിച്ചു നല്കിയ വീട്ടിലാണു ഇപ്പോള്‍ അനൂപും കുടുംബവും താമസിക്കുന്നത്. സാമ്പത്തികമായി വളരേയേറെ ബുദ്ധിമുട്ടുന്ന കുടുംബം ചികിത്സയ്ക്കാവശ്യമായ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ അനൂപിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റിന്റെയും അമ്മ ലിസയുടെ പേരില്‍ ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ബിജു ആലപ്പാടന്‍ കണ്‍വീനറായും ഒരു സഹായനിധി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 5899101001971. ഐഎഫ്എസ്സി കോഡ്: സിഎന്ടിആര്ബി0005899. ഫോണ്‍: 9605964021.