മിത്ര’ കെസിവൈഎം വുമണ്‍ ഹെല്പ് ഡെസ്ക് ലോഗോ പ്രകാശനം ചെയ്തു
ആളൂര്‍: ഇരിങ്ങാലക്കുട രൂപത കെസിവൈഎം വനിതാ വിംഗിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുതിയ സംരംഭമായ ‘മിത്ര’ വുമണ്‍ ഹെല്പ് ഡെസ്കിന്റെ ലോഗോ ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു. കെസിവൈഎം വനിതാ കൂട്ടായ്മയുടെ ശക്തമായ പരിപാടി ‘തേജസ്വിനി’യുടെ ഭാഗമായാണു ഈ ഒരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്നത്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി ഒരു സഹായഹസ്തം എന്ന രീതിയിലാണു ഈ ഹെല്പ് ഡെസ്ക് രൂപീകരിക്കുന്നത്. കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ചെയര്മാന് ജെറാള്‍ഡ് ജെയ്ക്കബ്, ചെയര്‍പേഴ്സണ്‍ അലീന ജോബി, ജോയിന്റ് സെക്രട്ടറി പ്രിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. മറ്റു വനിതാ ഭാരവാഹികളായ ഡെല്‍ജി ഡേവിസ്, ആന്‍ഡ്രിയ വിന്‍സണ്‍, ഡിംമ്പിള്‍ ജോയ്, ഹെന്ന പോള്‍, സീന ജോണ്സണ്, മരിയറ്റ് വി. മഞ്ഞളി, ജിസ്മി തോമസ് എന്നിവര്‍ സന്നിഹിതരായി. ഇരിങ്ങാലക്കുട രൂപത കെസിവൈഎം മീഡിയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സെന്റോ കാച്ചപ്പിള്ളിയാണു ലോഗോ രൂപകല്പന ചെയ്തത്.

ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം