സുഭിക്ഷ കേരളം പദ്ധതി
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ പട്ടേപ്പാടത്ത് ടി.എസ്. സജീവൻ മാസ്റ്ററുടെ വീട്ടുവളപ്പിലുള്ള അഞ്ചു സെന്റ് വിസ്തീർണമുള്ള കുളത്തിൽ മത്സ്യകൃഷി ആരംഭിച്ചു. 1500 ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ്കാർപ്പ് തുടങ്ങിയ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എ. ഗോപി, ടി.ജി. ശങ്കരനാരായണൻ, ആർ.എൽ. ശ്രീലാൽ, ആർ.കെ. ജയരാജൻ, ടി.എസ്. സുരേഷ്, ടി.എ. നസീർ, ഖാദർ പട്ടേപ്പാടം, എം.എ. അനിലൻ, കെ.ആർ. ന്യൂജെൻ, പി.കെ. മനുമോഹൻ, പി.സി. ഷൺമുഖൻ, ഫിഷറീസ് പഞ്ചായത്ത് കോ-ഓർഡിനേറ്റർ വസന്തകുമാരി, ടി.എസ്. സജീവൻ മാസ്റ്റർ, കെ.വി. പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു