സമ്പൂർണ മാലിന്യനിർമാർജന പരിപാടി സുരഭിലം പ്രചരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
പഞ്ചായത്തിനെ സമ്പൂർണ മാലിന്യ രഹിത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരഭിലം പദ്ധതിയ്ക്കു തുടക്കം കുറിച്ചു. പ്ലാസ്റ്റിക്, ചില്ല്, ബൾബ്, ട്യുബ് ടയർ, ഇരുമ്പ് മുതലായ എല്ലാ അജൈവ മാലിന്യങ്ങളും ഒറ്റത്തവണയായി ശേഖരിച്ചു സംസ്കാരണത്തിനായി കൈമാറുന്ന പദ്ധതിയാണു സുരഭിലം. 2020-21 വർഷത്തിൽ ഇതിനായി ക്ലീൻ വെള്ളാങ്കല്ലൂർ എന്ന പ്രൊജക്ട് തയാറാക്കിയിട്ടുണ്ട്. പരിപാടിയുടെ ആദ്യഘട്ട പ്രചരണം എല്ലാ വീടുകളിലും നോട്ടീസ് എത്തിച്ചു കൊണ്ടായിരുന്നു. രണ്ടാം ഘട്ടമായി തയാറാക്കിയ പ്രചരണ ഗാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമന്തിനി സുന്ദരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേണുക സുഭാഷ്, ഷംസുദ്ദീൻ വെളുത്തേരി, ജയൻ കയ്യാലക്കൽ, സുലേഖ അബ്ദുള്ളക്കുട്ടി, ആമിനാബി, കെ.എസ്. മോഹനൻ, മണി മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്, ആർ.എൻ. രവീന്ദ്രൻ, ഗിരി പ്രിയ രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഷാജി, വിഇഒ എസ്. ദീപ എന്നിവർ പ്രസംഗിച്ചു.