കര്‍ഷക സമരത്തിന് തുമ്പൂര്‍ പാടശേഖത്തിന്റെ ഐക്യദാര്‍ഢ്യം
ഇരിങ്ങാലക്കുട: കര്‍ഷകദ്രോഹ നയങ്ങള്‍ നിറഞ്ഞ കാര്‍ഷിക നിയമങ്ങള്‍ പിന്വലിയ്ക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനു തുമ്പൂര്‍ പാടശേഖരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നാടിന്റെ കാവലാളായ കര്‍ഷകരോടു രാജ്യദ്രോഹികളോടെന്ന പോലെ പെരുമാറുന്ന കേന്ദ്രനയം അപലപനീയമെന്നു ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കര്‍ഷകയും വേളൂക്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ വിദ്യ ടീച്ചര്‍ ആരോപിച്ചു. തുമ്പൂര്‍ പാടശേഖര സെക്രട്ടറി ടോം കിരണ്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഗ്രീന്‍ സോഷിലിസ്റ്റ് ദേശീയ പ്രസിഡന്റ് വാക്സറിന്‍ പെരെപ്പാടന്‍, അനില്‍ കുമാര്‍, ഷിനു കോമ്പാറ എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്