200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ കൃഷിഭവനും ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷനും ചേര്‍ന്ന് ഒരുക്കുന്ന കൃഷിസമൃദ്ധി പദ്ധതിയുടെ സമ്മതപത്രം സിഎന്ആര്എ പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോസണ് ചിരിയങ്കണ്ടത്ത് എന്നിവര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിതയ്ക്കും അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പി.എസ്. വിജയകുമാറിനും കൈമാറുന്നു.
ഇരിങ്ങാലക്കുട: കൃഷിയിലൂടെ കുട്ടികള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും പകരുന്നതിനൊപ്പം, സ്വന്തം കൈകളാല്‍ വിളയിച്ച പച്ചക്കറികള്‍ കഴിക്കാനും അവസരമൊരുക്കി പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ വേറിട്ട കൃഷിപദ്ധതിക്ക് തുടക്കമായി. ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷനും കൃഷിഭവനും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളിലെ 200ഓളം കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ പച്ചക്കറിത്തൈ വീതം നട്ട് പരിപാലിച്ച് വിളവെടുക്കാന്‍ കഴിയുന്ന തരത്തില്‍ 200 വലിയ മണ്‍ചട്ടികളിലാണ് പദ്ധതി ഒരുക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി സമ്മതപത്രം കൈമാറി. ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത് എന്നിവര്‍ സമ്മതപത്രം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിതയ്ക്കും അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പി.എസ്. വിജയകുമാറിനും കൈമാറി. ഏകദേശം പത്ത് വര്‍ഷത്തോളം ഈടുനില്‍ക്കുന്ന ചെടിച്ചട്ടികളില്‍ ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പാക്കുന്നത്. സ്കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ സ്ഥിരമായി ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതോടൊപ്പം ഓരോ കുട്ടിയും സ്വന്തം തൈ നട്ട് വളര്‍ത്തുന്നതിലൂടെ കൃഷിയോട് അടുപ്പം വളര്‍ത്താനും അവരുടെ മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസത്തിനും സന്തോഷത്തിനും വഴിയൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തില്‍ കൃഷിയെ ഒരു പഠനാനുഭവമാക്കി മാറ്റുക എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. വിത്തിടുന്നതു മുതല്‍ ചെടി വളര്‍ന്ന് വിളവെടുക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് പങ്കാളികളാകാം. ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ മാത്യു ജോര്‍ജ്, ഡേവീസ് ഊക്കന്‍, ബെന്നി പള്ളായി, സക്കീര്‍ ഓലക്കോട്ട്, ടി.വി. സോമന്, വിജു അക്കരക്കാരന്‍, ആനി പോള്‍, ഡെല്റ്റി ജീസന്‍ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്