കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ മാതൃവേദി സ്വരൂപിച്ച കാരുണ്യ നിധി കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പിലിനു കൈമാറുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസി. വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് സന്ദേശം നല്കി. മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൃദുല സ്റ്റാന്‍ലി, ട്രഷറര്‍ കൊച്ചുത്രേസ്യ ജെയ്സന്, ട്രസ്റ്റിമാരായ ജോമി ചേറ്റുപുഴക്കാരന്‍, ടോണി ചെറിയാടന്‍, ഷോബി കെ. പോള്‍, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, മാതൃവേദി വൈസ് പ്രസിഡന്റ് ജോസ്മി ഷാജി എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യം തേടുന്ന എല്റോയിക്ക് കൈതാങ്ങായി മാതൃവേദിയിലെ അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി. വാര്‍ഷികാഘോഷത്തിന്റെ കണ്‍വീനര്‍മാരായ പുഷ്പം റാഫേല്‍, ബേബി ബാബു, ജയ ജോസഫ്, തങ്കമ്മ ജോസ്, ജെസി സൈമണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്