കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആനയൂട്ട് കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രത്തിനു മുമ്പില്‍ നടന്നു. ആനയൂട്ടിന് മുന്നോടിയായി ക്ഷേത്രം തന്ത്രി അണിമംഗലം വല്ലഭന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു. ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ശങ്കരനാരായണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ദേവസ്വം അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാര്‍, വി.സി. പ്രഭാകരന്, രാഘവന് മുളങ്ങാടന്‍, അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ആനയൂട്ടിന് പങ്കാളികളായത്. ഗജ പൂജയ്ക്കും ആനയൂട്ടിനും 11 ആനകള്‍ പങ്കെടുത്തു. ഊക്കന്‍സ് കുഞ്ചു, കാളിയാര്‍മഠം ശേഖരന്, പാറന്നൂര്‍ നന്ദന്, മധുരപുറം കണ്ണന്, ബാസ്റ്റിന് വിനയസുന്ദര്‍, എഴുത്തച്ഛന് ശങ്കരനാരായണന്, ശങ്കരംകുളങ്ങര ഉദയന്‍, ചെമ്പൂക്കാവ് വിജയ്കണ്ണന്, വാരിയത്ത് ദേവീകൃഷ്ണന്‍, പൂര്‍ണശ്രീ കൊച്ചയ്യപ്പന്, നമ്പ്യാങ്കാവ് ശ്രീപാര്‍വതി എന്നീ ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്
കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്