സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പ് സുതാര്യമാക്കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷന്. മത്സരാര്‍ത്ഥിക്കും ഗ്രൂപ്പിനും വിധികര്‍ത്താക്കള്‍ നല്കുന്ന മാര്‍ക്കുകള്‍ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോള്‍ ചെയ്ത് സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം.
കലോത്സവത്തിന്റെ പേരില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ല. പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്കരിക്കണമെന്നും ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍, അംഗങ്ങളായ ബി.മോഹന്‍കുമാര്‍, കെ.കെ.ഷാജു, ഡോ. എഫ്.വില്‍സണ്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാനാകുന്ന ഇനങ്ങള്‍ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ് മുറികള്‍ സജ്ജീകരിക്കണം.
വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാക്കണം. വിധികര്‍ത്താക്കളുടെ യോഗ്യതകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കണം. സബ്ജില്ലാ/റവന്യു ജില്ലാ മത്സരങ്ങളുടെ വിധികര്‍ത്താക്കളെ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗീകരിച്ചു നല്കുന്ന പാനലില്‍ നിന്ന് മാത്രം നിയമിക്കണം. വിധികര്‍ത്താക്കള്‍ തമ്മിലോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേനയോ യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. റവന്യു ജില്ലാതല മത്സരങ്ങളില്‍ നിര്‍ബന്ധമായും മറ്റ് ജില്ലകളിലെ ജഡ്ജസിനെയും നിയമിക്കണം. കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികളുടെ സുരക്ഷ,? പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഉറപ്പാക്കണം. ഈവര്‍ഷം മുതല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ തുടങ്ങിയവര്‍ക്ക് കമ്മിഷന് നിര്‍ദ്ദേശം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
വിഭിന്ന ശേഷിയുള്ളവര്‍ക്കും അനാഥര്‍ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജെനില്‍ ജോണിനെ ആദരിച്ചു