നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി

ഇരിങ്ങാലക്കുട: നഗരസഭാ മൈതാനത്ത് നിന്ന് സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകാനെത്തിയ ലോറി ചെളിയില്‍ പൂണ്ടതോടെ മൈതാനത്ത് മണിക്കൂറുകളോളം പ്രതിസന്ധി. മൈതാനത്തിന്റെ മണ്ണ് ഇളകി ചെളിക്കുളമായി മാറിയ ഭാഗത്താണ് ലോറിയുടെ ചക്രങ്ങള്‍ ആഴത്തില്‍ താഴ്ന്നത്. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് നൈറ്റ് പരിപാടിയുടെ പന്തല്‍ സാമഗ്രികള്‍ കയറ്റിയ ലോറിയാണ് ചെളിയില്‍ പൂണ്ടത്. മുന്നോട്ടും പിന്നോട്ടും നീക്കാന്‍ കഴിയാതെ ലോറി ചെളിക്കുരുക്കില് അകപ്പെടുകയായിരുന്നു.

മൈതാനത്ത് പതിഞ്ഞ ലോറിയുടെ ചക്രങ്ങള്‍ ഓരോ ശ്രമത്തിലും കൂടുതല്‍ ആഴത്തിലേക്ക് ഊര്‍ന്നിറങ്ങി. ഒടുവില്‍ സാധാരണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ജെസിബി എത്തിച്ച് ലോറിയെ ചെളിക്കുരുക്കില് നിന്ന് വലിച്ചുകയറ്റുകയായിരുന്നു. കായികതാരങ്ങളും നാട്ടുകാരും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൈതാനത്തിന്റെ ശോച്യാവസ്ഥ നേരത്തെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കായികതാരങ്ങള്‍ പരിശീലിക്കേണ്ട മൈതാനം വാഹനങ്ങളുടെ ചക്രപ്പാടുകള്‍ കൊണ്ട് മുറിവേല്ക്കുമ്പോള്, പരിപാടികളുടെ സംഘാടകരുടെ അശ്രദ്ധ നഗരസഭാ മൈതാനത്തിന്റെ ദുരവസ്ഥയുടെ മറ്റൊരു അധ്യായമായി മാറുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല