മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച

‘കായികമാകട്ടെ ലഹരി’ എന്ന് പറയുമ്പോള്‍ കായികമൈതാനം നശിക്കുന്നത് വേദനാജനകം; പ്രതിഷേധ ഫുട്ബോള്‍ കളിയുമായി യുവമോര്‍ച്ച
ഇരിങ്ങാലക്കുട: കായികതാരങ്ങളുടെ കാല്‍പ്പാടുകള്‍ പതിയേണ്ട മൈതാനം ചെളി നിറഞ്ഞ് ശോചനീയാവസ്ഥയിലായതിനെതിരെ പ്രതിഷേധ ഫുട്ബോളുമായി യുവമോര്‍ച്ച. നഗരസഭയുടെ അധീനതയിലുള്ള മൈതാനത്തിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ഫുട്ബോള്‍ കളി സംഘടിപ്പിച്ചത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. ഹരിപ്രസാദ് പ്രതിഷേധ ഫുട്ബോള്‍ കളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഖിന് പടിയൂര്‍ അധ്യക്ഷത വഹിച്ചു.
‘കായികമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന നാട്ടില്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താനും മത്സരങ്ങള്‍ സംഘടിപ്പിക്കാനും ആശ്രയിക്കേണ്ട നഗരസഭാ മൈതാനം സംരക്ഷണമില്ലാതെ നശിക്കുന്നത് വിരോധാഭാസമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടി. മൈതാനത്തിന്റെ ദുരവസ്ഥ കായികപ്രേമികളെയും കായികതാരങ്ങളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുന്നതായും അവര്‍ പറഞ്ഞു. മൈതാനം അടിയന്തരമായി നവീകരിച്ച് കായികതാരങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കണമെന്നും കായികപ്രതിഭകള്‍ക്ക് വളരാനുള്ള ഇടം സംരക്ഷിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ജിനു ഗിരിജന്‍, സെക്രട്ടറി ശ്രീരാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. അമീഷ്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അരയാംപറമ്പില്‍, സെക്രട്ടറി കീര്‍ത്തി, ആദിത്യ, യദുകൃഷ്ണ, അദ്വൈത് എന്നിവര്‍ സംസാരിച്ചു.

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി
1 thought on “മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച”