ഇരുമുന്നണികള്‍ക്കും ബദലായി എന്‍ഡിഎ മാറും: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കു ബദലായി കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് എന്‍ഡിഎയുടെ താമര കാലമാണെന്നു സുരേഷ് ഗോപി എംപി പറഞ്ഞു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, സുജയ് സേനന്, കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, പി.കെ. പ്രസന്നന്, കവിത ബിജു, ടി.എസ്. സുനില്‍കുമാര്‍, സുബിത ജയകൃഷ്ണന്, സിനി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു