കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കോള്‍ ജലാശയങ്ങളിലെ ചണ്ടി, കുളവാഴ എന്നിവ നീക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തപ്പോള്‍.
തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍
പടിയൂര്‍: തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിനുകീഴിലുള്ള കോള്‍ ജലാശയങ്ങളിലെ ചണ്ടി, കുളവാഴ എന്നിവ നീക്കുന്നു. ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ ജലാശയങ്ങളില്‍ നിന്നും ചണ്ടിയും കുളവാഴയും നീക്കി തരിശായി കിടക്കുന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. പടിയൂര്‍ പൂമംഗലം കോള്‍ മേഖലയില്‍ അവുണ്ടര് ചാല് മുതല്‍ അരിപ്പാലം ചിറ വരെ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ചണ്ടിനീക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അവുണ്ടര് ചാലില്‍ നിന്നും ആരംഭിച്ചു. കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ സഹായത്തോടെ ഡ്രഡജര് ഉപയോഗിച്ചാണ് ചണ്ടിയും കുളവാഴയും നീക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും പൂമംഗലം പഞ്ചായത്ത് ഒരു ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ അരിപ്പാലം ചിറ വരെ ജലാശയങ്ങളിലെ ചണ്ടിയും കുളവാഴകളും നീക്കി നീരൊഴുക്ക് സുഗമമാക്കും. ഓരോ പാടശേഖരവും സന്ദര്‍ശിച്ച് അവയുടെ എസ്റ്റിമേറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു പറഞ്ഞു. പാടശേഖരങ്ങളിലെ ജലാശയങ്ങളില്‍ ചണ്ടിയും കുളവാഴകളും പുല്ലും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടുകിടക്കുന്നതുമൂലം പുഞ്ചകൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. അത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പടിയൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ വിലാസം ബണ്ട് റോഡില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു